SignIn
Kerala Kaumudi Online
Tuesday, 27 October 2026 9.09 PM IST

കടയിലെത്തിയ 10 വയസുകാരിക്ക് നേരെ അതിക്രമം, പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽ കയറി വെട്ടി

READ ENGLISH VERSION
kozhikode-incident
കോഴിക്കോട് മെഡിക്കൽ കോളേജ്

വടകര: പോക്‌സോ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് വടകര മയ്യന്നൂർ സ്വദേശി തട്ടാറത്ത് മീത്തൽ നാസറിനാണ് വെട്ടേറ്റത്. ഇയാളുടെ കഴുത്തിനും കൈകളിലും അടക്കം ശരീരത്തിൽ പലഭാഗത്തും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവാണ് ആക്രമിച്ചതെന്നാണ് സൂചന.

വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നാസറിന്റെ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വീടിനോട്‌ ചേർന്ന്‌ കടനടത്തുന്ന നാസർ ഈ മാസം മൂന്നിന് ഇവിടെ സാധനം വാങ്ങാനെത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചതായാണ് പരാതി വന്നത്. തുടർന്ന് കേസിൽ റിമാൻഡിലായിരുന്ന ഇയാൾ അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.

English Summary

A man who was released on bail in a POCSO case was attacked with a machete at his house in Mayannur, Vadakara, Kozhikode. Thattarath Meethal Nasser sustained deep injuries to several parts of his body, including his neck and hands. A relative of the girl who was allegedly assaulted is suspected of carrying out the attack.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POCSO ACCUSED KERALA, ATTACKED, ADMITTED IN MCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY