SignIn
Kerala Kaumudi Online
Friday, 19 June 2026 8.19 AM IST

'ഞാനും ഡെയ്‌നും ഒന്നിക്കാൻ ഏറെ ആഗ്രഹിച്ചത് അവർ, ഒരു പ്രശ്നം വന്നതോടെ പ്രണയബന്ധം അവസാനിച്ചു'

READ ENGLISH VERSION
meenakshi

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയും അവതാരകയുമാണ് മീനാക്ഷി രവീന്ദ്രൻ. ഒരു പ്രമുഖ ചാനലിലെ പരിപാടിയിൽ മത്സരാർത്ഥിയായി എത്തിയ മീനാക്ഷി അധികം വൈകാതെ തന്നെ സിനിമയിലേക്കെത്തുകയായിരുന്നു. നടനും അവതാരകനുമായ ഡെയ്‌ൻ ഡേവിസുമായി താരം പ്രണയത്തിലാണെന്ന പലവിധത്തിലുളള വാർത്തകളും പ്രചരിച്ചിരുന്നു. പൊതുവേദികളിലെത്തുന്ന മീനാക്ഷി വിവിധ തരത്തിലുളള സൈബർ ആക്രമണങ്ങളും നേരിട്ടിരുന്നു. കൂടുതലും വസ്ത്രധാരണത്തെക്കുറിച്ചുളള വിമർശനങ്ങളാണ് ഉണ്ടായത്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ സൈബർ ആക്രമണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മീനാക്ഷി.

'ഒരു പ്രമുഖ ചാനലിലെ പരിപാടിയിൽ അവതാരകയായി എത്തിയിരുന്നു. ഒരിക്കൽ പോലും ആ പരിപാടിയിൽ ഞാൻ എക്സ്‌പോസിംഗായിട്ടുളള വസ്ത്രങ്ങൾ ധരിച്ചിട്ടില്ല. അതുകൊണ്ട് പ്രേക്ഷകർ എന്നെ മോശം രീതിയിൽ കണ്ടിട്ടില്ല. കൊവിഡ് കഴിഞ്ഞ് ഞാൻ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്നു. അവിടെ എത്തിയപ്പോൾ ഒരുപാട് ഓൺലൈൻ മാദ്ധ്യമങ്ങളും ഉണ്ടായിരുന്നു. ഞാൻ മനോഹരമായ രീതിയിലാണ് വസ്ത്രം ധരിച്ചത്. പക്ഷെ അവർ വീഡിയോയിലൂടെ കാണിച്ചത് വേറെ രീതിയിലായിരുന്നു. അതിനുശേഷം പല സ്ഥലങ്ങളിൽ പോയപ്പോഴും ഇതായിരുന്നു അവസ്ഥ. പലരും പല ദിശയിൽ തന്നെയാണ് എന്നെ ഷൂട്ട് ചെയ്തത്.

ഒരുപാട് സൈബർ ആക്രമണങ്ങൾ ഉണ്ടായി. വണ്ണമില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. ബോഡി ഷെയ്മിംഗ് നടത്തുന്നവരോട് പലരും പ്രതികരിക്കാറുണ്ട്. സത്യത്തിൽ അതിന്റെ ആവശ്യമൊന്നുമില്ല. എല്ലാം അവഗണിച്ചാൽ മതി. ഞാനും ഡെയ്നും തമ്മിലുളളത് സൗഹൃദം മാത്രമാണ്. ഞങ്ങൾ പ്രണയത്തിലാണോയെന്നാണ് മിക്കവരും ചോദിക്കുന്നത്. അതിനല്ലൊം ഉത്തരം പറഞ്ഞുമടുത്തു. നാട്ടുകാരാണ് ഞങ്ങൾ ഒന്നിക്കാൻ വേണ്ടി ആഗ്രഹിക്കുന്നത്. എനിക്ക് ചെറുപ്പത്തിൽ ഒരു പ്രണയം ഉണ്ടായിട്ടുണ്ട്. നമ്മൾ എങ്ങനെയാകണമെന്ന് പങ്കാളിയല്ല തീരുമാനിക്കേണ്ടത്. ആ പ്രശ്നം വന്നതോടെ പ്രണയബന്ധവും അവസാനിപ്പിച്ചു. ആ ബന്ധത്തിന്റെ ആവശ്യമില്ല. വിവാഹം കഴിക്കേണ്ടയെന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം'- മീനാക്ഷി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEENAKSHI RAVEENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY