SignIn
Kerala Kaumudi Online
Thursday, 11 June 2026 7.08 PM IST

'ഏറ്റവും മോശം അവസ്ഥയിൽ ആ തീരുമാനത്തിലേക്ക് നയിച്ചത് സായ്‌പല്ലവി'; അനുപമ പരമേശ്വരൻ

anupama-parameswaran

​​നിവിൻ പോളി നായകനായ പ്രമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്നുവന്ന നായികമാരാണ് അനുപമ പരമേശ്വരനും സായ്‌പല്ലവിയും. എന്നാൽ ഇരുവരും തമ്മിലുള്ള സൗഹൃദം സിനിമയ്‌ക്കപ്പുറവും തുടരുന്നതാണെന്ന് വെളിപ്പെടുത്തുകയാണ് അനുപമ പരമേശ്വരന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി. ജീവിതത്തിലെ ഏറ്റവും മോശമായ കാലഘട്ടത്തെ അതിജീവിക്കാൻ സായ് പല്ലവി തന്നെ സഹായിച്ചതെങ്ങനെയെന്ന് തുറന്നുപറയുകയാണ് അനുപമ പരമേശ്വരൻ.

കുട്ടിക്കാലം മുതൽ നിറങ്ങളെ പ്രണയിച്ചിരുന്ന തനിക്ക് ചിത്രരചനയിലൂടെ ആശ്വാസം കണ്ടെത്താൻ സാധിക്കുമെന്ന് മനസിലാക്കിതന്നത് സായ് പല്ലവിയാണെന്നാണ് താരം പറയുന്നത്. ചുവരിൽ ഫ്രെയിം ചെയ്‌ത് തൂക്കിയിരിക്കുന്ന ചിത്രങ്ങൾക്ക് മുന്നിലിരിക്കുന്ന താരത്തിനെയും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കാണാം. ജീവിതത്തിന്റെ ഏറ്റവും സങ്കീർണമായ കാലഘട്ടത്തെ അതിജീവിക്കാനായി താൻ വരച്ചുകൂട്ടിയ ചിത്രങ്ങളാണിതെന്നും അനുപമ പറയുന്നുണ്ട്.

'2021ൽ ജീവിതത്തിലെ ഏറ്റവും മോശമായ സമയങ്ങളിൽ ഞാൻ വരച്ചുകൂട്ടിയ ചിത്രങ്ങളാണിതെല്ലാം. കുട്ടിക്കാലം മുതൽതന്നെ എനിക്ക് നിറങ്ങളോട് വലിയ ഇഷ്‌ടമായിരുന്നു. പക്ഷേ ചിത്രരചനാക്ലാസുകളിൽ പോയിട്ടില്ല. ഒരിക്കൽ ഞാൻ കടന്നുപോകുന്ന മാനസികാവസ്ഥയെക്കുറിച്ച് സായ്‌പല്ലവിയോട് തുറന്നുസംസാരിക്കാൻ ഇടയായി. ആ സമയം അവൾ നൽകിയ വാട്ടർകളറുകളാണ് എന്നെ ചിത്രരചനയിലേക്കെത്തിച്ചത്. എന്റെ മറ്റൊരു വശം എനിക്ക് മനസിലാക്കിത്തന്നതിന് പല്ലവിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു'- അനുപമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കഴിഞ്ഞ വർഷം തന്റെ മാതാപിതാക്കളാണ് ഈ ചിത്രങ്ങളെല്ലാം ഫ്രെയിം ചെയ്‌ത് തൂക്കിയതെന്നും അത് തനിക്കൊരു സർപ്രൈസ് ആയിരുന്നെന്നും താരം കൂട്ടിച്ചേർത്തു.

അനുപമയുടെ സ്റ്റോറി സായ് പല്ലവിയും റീ ഷെയർ ചെയ്‌തു. ഈ ചിത്രങ്ങൾ വളരെ വ്യക്തിപരവും അതിമനോഹരവുമാണെന്ന് സായ് പല്ലവി കുറിച്ചു. അനുപമയുടെ കഴിവിൽ ഒരുപാട് സന്തോഷം തോന്നുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

instagram-story

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SAIPALLAVI, MOLLYWOOD, KOLLYWOOD, SOCIAL MEDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY