SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.26 AM IST

പതിറ്റാണ്ടുകൾക്കുശേഷം മോഹൻലാലും പാർവതിയും ഒരേ വേദിയിൽ

ss

മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​ഐ​ശ്വ​ര്യം​ ​നി​റ​ഞ്ഞ​ ​താ​ര​ ​ജോ​ഡി​ക​ളാ​യ​ ​മോ​ഹ​ൻ​ലാ​ലും​ ​പാ​ർ​വ​തി​യും​ ​മൂ​ന്ന​ര​പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം​ ​ഒ​രേ​ ​വേ​ദി​യി​ൽ.​ ​ഇ​രു​വ​ർ​ക്കും​ ​ഒ​രു​മി​ക്കാ​ൻ​ ​കി​രീ​ടം​ ​പു​തി​യ​ ​പ​തി​പ്പി​ന്റെ​ ​ട്രെ​യി​ല​ർ​ ​ലോ​ഞ്ച് ​ച​ട​ങ്ങ് ​വേ​ദി​യാ​കു​ക​യും​ ​ചെ​യ്തു.
പാ​ർ​വ​തി​യു​ടെ​ ​ആ​ദ്യ​ചി​ത്രം​ ​വി​വാ​ഹി​ത​രേ​ ​ഇ​തി​ലേ​ ​വേ​ണ്ട​ത്ര​ ​വി​ജ​യം​ ​നേ​ടി​യി​ല്ല.​ ​എ​ന്നാ​ൽ​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്ര​മാ​യ​ ​അ​മൃ​തം​ഗ​മ​യ​യി​ൽ​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​നാ​യി​ക​യാ​യി.​ ​തു​ട​ർ​ന്ന് ​അ​ഭി​ന​യി​ച്ച​ ​തൂ​വാ​ന​ത്തു​മ്പി​ക​ൾ​ ​എ​ന്ന​ ​എ​വ​ർ​ ​ഗ്രീ​ൻ​ ​ക്ളാ​സിക് ​ചി​ത്ര​ത്തി​ലെ​ ​ജ​യ​കൃ​ഷ്ണ​നും​ ​രാ​ധ​യും​ ​മ​റ​ക്കാ​നാ​വാ​ത്ത​ ​ക​ഥാ​പാ​ത്ര​മാ​യി​ ​മാ​റി.​ ​ആ​ ​സി​നി​മ​യു​ടെ​ ​ലൊ​ക്കേ​ഷ​നി​ലാ​ണ് ​കി​രീ​ട​ത്തി​ന്റെ​ ​ക​ഥ​ ​മോ​ഹ​ൻ​ലാ​ൽ​ ​കേ​ൾ​ക്കു​ന്ന​ത്.​ ​ഇ​തി​നി​ടെ​ ​ഉ​ത്സ​വ​പ്പി​റ്റേ​ന്നി​ലും​ ​ദൗ​ത്യ​ത്തി​ലും​ ​മോ​ഹ​ൻ​ലാ​ലും​ ​പാ​ർ​വ​തി​യും​ ​നാ​യ​ക​നും​ ​നാ​യി​ക​യു​മാ​യി.​ ​കി​രീ​ട​ത്തി​നു​ശേ​ഷം​ ​സി​ബി​മ​ല​യി​ന്റെ​ ​ത​ന്നെ​ ​ക​മ​ല​ദ​ളം​ ​സി​നി​മ​യി​ലും​ ​ഇൗ​ ​ടീം​ ​ആ​വ​ർ​ത്തി​ച്ചു.​ ​ക​മ​ല​ദ​ള​ത്തി​ലെ​ ​ന​ന്ദ​ഗോ​പ​നും​ ​സു​മം​ഗ​ല​യും​ ​ഇ​ന്നും​ ​ജീ​വി​ക്കു​ന്ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്.
അ​ധി​പ​ൻ,​ ​സൂ​ര്യ​ഗാ​യ​ത്രി​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​ഒ​രു​മി​ച്ചി​ട്ടു​ണ്ട്.സി​ബി​മ​ല​യി​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​വ​ള​യം​ ​എ​ന്ന​ ​ചി​ത്ര​ത്തി​നു​വേ​ണ്ടി​യാ​ണ് ​പാ​ർ​വ​തി​ ​അ​വ​സാ​നം​ ​ക്യാ​മ​റ​യ്ക്കു​മു​ന്നി​ൽ​ ​എ​ത്തി​യ​ത് .​ ​എ​ന്നാ​ൽ​ ​പാ​ർ​വ​തി​യു​ടേ​താ​യി​ ​അ​വ​സാ​നം​ ​റി​ലീ​സ് ​ചെ​യ്ത​ ​ചി​ത്രം​ ​മോ​ഹ​ൻ​ലാ​ലി​നൊ​പ്പം​ ​അ​ഭി​ന​യി​ച്ച​ ​സൂ​ര്യ​ഗാ​യ​ത്രി​ആ​ണ് .​ ​കി​രീ​ട​ത്തി​ന്റെ​ ​ര​ണ്ടാം​ ​ഭാ​ഗം​ ​ചെ​ങ്കോ​ലി​ൽ​ ​പാ​ർ​വ​തി​ക്കു​ ​വേ​ഷം​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും
അ​പ്പോ​ഴേ​ക്കും​ ​വി​വാ​ഹം​ ​ക​ഴി​ഞ്ഞ് ​സി​നി​മ​യോ​ട് ​വി​ട​ ​പ​റ​ഞ്ഞി​രു​ന്നു.​ ​വി​വാ​ഹ​ശേ​ഷം​ ​ഇ​താ​ദ്യ​മാ​യാ​ണ് ​ത​ന്റെ​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​യി​ ​പാ​ർ​വ​തി​ ​പൊ​തു​വേ​ദി​യി​ൽ​ ​എ​ത്തു​ന്ന​ത്.​ ​ക​ലൂ​ർ​ ​ഗോ​കു​ലം​ ​പാ​ർ​ക്കി​ൽ​ ​ന​ട​ന്ന​ ​ട്രെ​യി​ല​ർ​ ​ലോ​ഞ്ചി​ൽ​ ​കി​രീ​ടം​ ​ടീം​ ​പ​ങ്കെ​ടു​ത്തു.​ ​സി​ബി​മ​ല​യി​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​ലോ​ഹി​ത​ദാ​സ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ചി​ത്രം​ 37​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​ആ​ണ് ​റീ​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ത്.​ജൂ​ലാ​യ് 3​ന് ​റി​ലീ​സ് ​ചെ​യ്യും.ദേ​ശീ​യ​ ​ച​ല​ച്ചി​ത്ര​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​നു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​സെ​വ​ൻ​ ​ആ​ർ​ട്സ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ലി​മി​റ്റ​ഡ് ​ആ​ണ് ​ചി​ത്രം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.ദേ​ശീ​യ​ ​ച​ല​ച്ചി​ത്ര​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​പ്ര​കാ​ശ് ​മാ​ഗ്ഡം​ ​സ​ന്നി​ഹി​ത​നാ​യി​രു​ന്നു.​ ​പി.​ആ​ർ.​ഒ.​പി.​ ​ശി​വ​പ്ര​സാ​ദ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PARVATHY, MOHANLAL, KIREEDAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY