SignIn
Kerala Kaumudi Online
Tuesday, 29 September 2026 12.32 AM IST

"മക്കൾക്കും പാർട്‌‌ണറെ ആവശ്യമുള്ളതല്ലേ, ദൈവം അനുഗ്രഹിച്ച് നന്നായി വരട്ടേ"; മീനാക്ഷിയുടെ വിവാഹത്തെപ്പറ്റി ദിലീപ്

READ ENGLISH VERSION
dileep

ദിലീപ് നായകനായ 'പവി കെയർ ടേക്കർ' അടുത്തിടെയാണ് തീയേറ്ററുകളിലെത്തിയത്. അഞ്ച് നായികമാരാണ് ചിത്രത്തിലുള്ളത്. കോമഡിയും റൊമാൻസുമൊക്കെയാണ് സിനിമ പറയുന്നത്. ഇപ്പോഴിതാ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ യഥാർത്ഥ ജീവിതത്തിലെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ദിലീപ്.

പഴയ പ്രണയത്തെക്കുറിച്ചും, പ്രണയം പൊളിഞ്ഞപ്പോൾ കരഞ്ഞതിനെപ്പറ്റിയും ദിലീപ് തുറന്നുപറഞ്ഞു. 'ആ സമയത്ത് അഗാധമായ സ്‌നേഹത്തിലായിരുന്നു. അതിന്റെ ബ്രേക്കപ്പ് ഭയങ്കരമായി ലൈഫിനെ ബാധിച്ചിരുന്നു. എന്നും കരയുക എന്ന് പറയുമ്പോഴുള്ള സംഭവങ്ങളുണ്ടായിരുന്നു ആ സമയത്ത്. കോളേജൊക്കെ കഴിഞ്ഞ സമയമാണ്. അപ്പോഴാണ് ദൈവത്തിന്റെ സമ്മാനം പോലെ സിനിമയിലെത്തിയത്. പിന്നെ പ്രണയം സിനിമയോടായി. എനിക്ക് ഒരുപാട് ഇഷ്ടമുള്ളത് സിനിമയാണെന്നറിയാലോ. അത് കറക്ട് ദൈവം എടുത്തുതന്നപ്പോൾ അതിന്റെ കൂടെയായി,'- ദിലീപ് പറഞ്ഞു.


മകൾ മീനാക്ഷിയുടെ വിവാഹത്തെക്കുറിച്ചും അഭിമുഖത്തിനിടെ ദിലീപ് തുറന്നുപറഞ്ഞു. 'കല്യാണം എന്നുപറയുന്നത് അവർ തീരുമാനിക്കുന്നതാണ്. നമുക്കിപ്പോൾ അവരുടെയടുത്ത് പോയി ഇയാളെത്തന്നെ നീ കല്യാണം കഴിച്ചോളണമെന്നൊന്നും പറയാൻ പറ്റില്ല. തിരിച്ചെങ്ങാനും വല്ലതും ചോദിച്ചാലോന്ന് വിചാരിച്ചാണ്. മോളേ നീ ആരാണെന്ന് വച്ചാൽ പറ, സപ്പോർട്ട് ചെയ്യാമെന്നല്ലാതെ നമ്മൾ എന്ത് ചെയ്യാനാ. കുട്ടികൾക്കും അവരുടെ ലൈഫും അവരുടെ പാർട്ണറും ഫാമിലുമൊക്കെ ആവശ്യമുള്ളതല്ലേ. അപ്പോൾ നാച്വറലി നമ്മൾ ചിന്തിക്കും. ദൈവം അനുഗ്രഹിച്ച് നന്നായി വരട്ടേയെന്ന് പ്രാർത്ഥിക്കാം.അതേ പറ്റുള്ളൂ,'- ദിലീപ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DILEEP, MEENAKSHIDILEEP, KAVYAMADHAVAN, WEDDING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY