SignIn
Kerala Kaumudi Online
Saturday, 13 June 2026 3.48 PM IST

പ്രശസ്‌ത സംവിധായകൻ ഹരികുമാർ അന്തരിച്ചു

READ ENGLISH VERSION
harikumar

തിരുവനന്തപുരം: നാല് പതിറ്റാണ്ടിലേറെക്കാലം മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായി നിലകൊണ്ട സംവിധായകൻ ഹരികുമാർ അന്തരിച്ചു. 70 വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1981ൽ പുറത്തിറങ്ങിയ ആമ്പൽപ്പൂവ് ആണ് ആദ്യ ചിത്രം. 2022ൽ റിലീസ് ചെയ്‌ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാനമായി സംവിധാനം ചെയ്‌തത്.

ജാലകം, ഊഴം, ഉദ്യാനപാലകൻ തുടങ്ങി ഒരുപിടി ശ്രദ്ധേയ ചിത്രങ്ങളുടെ തിരക്കഥയും സംവിധാനവും ഹരികുമാറിന് വലിയ പ്രശംസ നേടിക്കൊടുത്തു. 1994ൽ എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരികുമാർ ഒരുക്കിയ സുകൃതം ഏറെ നിരൂപക പ്രശംസ ലഭിച്ച ചിത്രമാണ്. മമ്മൂട്ടി,​ ഗൗതമി,​മനോജ് കെ ജയൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായ ചിത്രം ദേശീയ പുരസ്‌കരം നേടി. 2005ലും 2008ലും ദേശീയ പുരസ്‌കാര ജൂറി അംഗമായി പ്രവർത്തിച്ചു. സ്വയംവര പന്തൽ,​ പുലർവെട്ടം,​പറഞ്ഞുതീരാത്ത വിശേഷങ്ങൾ,​ സദ്‌ഗമയ എന്നിവ മറ്റ് പ്രധാന ചിത്രങ്ങളാണ്. ചന്ദ്രികയാണ് ഭാര്യ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HARIKUMAR, DIRECTOR, PASSEDAWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY