SignIn
Kerala Kaumudi Online
Saturday, 11 July 2026 6.20 PM IST

'മുജ്ജന്മത്തെക്കുറിച്ച് ആദ്യ ഭർത്താവിനോട് പറഞ്ഞു, ആൾക്കത് റിലേറ്റായില്ല; ഫാമിലി സൈക്യാട്രിസ്റ്റിനെ കാണാൻ പറഞ്ഞു'

READ ENGLISH VERSION
lena
നടി ലെന

ധ്യാനം ചെയ്തപ്പോൾ തനിക്ക് കിട്ടിയ ദർശനമായിരുന്നു പൂർവ്വജന്മത്തെക്കുറിച്ചുള്ള അറിവെന്ന് നടി ലെന. കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധ സന്യാസിയായിരുന്നുവെന്ന് ലെന മുൻപൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് കൂടുതൽ മനസ് തുറന്നിരിക്കുകയാണ് താരം. ഒരഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

ലെനയുടെ വാക്കുകളിൽ നിന്ന്

പൂർവ്വജന്മത്തെ അംഗീകരിക്കുന്ന ഒരു വിഭാഗമുണ്ട്. ആരും അംഗീകരിക്കുന്നില്ലെന്ന് പറയാനാവില്ല. സയൻസ് എന്നെങ്കിലും അത് തെളിയിക്കുന്നെങ്കിൽ തെളിയിക്കട്ടെ. കഴിഞ്ഞ ജന്മത്തിൽ ഞാനൊരു ബുദ്ധസന്യാസിയായിരുന്നു. മരിക്കുമ്പോൾ 63 വയസായിരുന്നു. തെറപ്പിയൊന്നുമെടുത്തിട്ടല്ല ഇത് മനസിലാക്കിയത്. മെഡിറ്റേറ്റ് ചെയ്തപ്പോൾ എനിക്ക് കിട്ടിയ വിഷനായിരുന്നു അത്.

പൂർവ്വജന്മം അറി‌ഞ്ഞുകഴിഞ്ഞ് ഇപ്പോൾ ജീവിക്കുന്ന ജീവിതം താറുമാറാകാതെ നോക്കണം. കാരണം എല്ലാവർക്കും അറിവ് താങ്ങാൻ കഴിയണമെന്നില്ല. ഒരു ദിവസത്തിലെ കാര്യങ്ങൾതന്നെ താങ്ങാൻ കഴിയാത്തവരാണ് മിക്കവരും. അങ്ങനെയുള്ളവർ മുജ്ജന്മം കൂടി അറിഞ്ഞുകഴിഞ്ഞാൽ എന്തുചെയ്യും.

ഈ ജന്മത്തിൽ ചെയ്യാനുള്ള കാര്യങ്ങളെല്ലാം കൃത്യമായ ഓർഡറിലാണുള്ളത്. ഒന്നിനും ബാക്കിയുമില്ല, കൺഫ്യൂഷനുമില്ല. കാര്യങ്ങളൊക്കെ മനസിലായി. എന്നാലേ മുജ്ജന്മത്തിലെ ഓർമകൾ ഓപ്പണാവൂ. അല്ലെങ്കിൽ നിങ്ങൾക്കത് താങ്ങാനാകില്ല.

ആദ്യ ഭർത്താവിനോട് ഇതൊക്കെ പറഞ്ഞപ്പോൾ ആൾക്കത് റിലേറ്റ് ആയില്ല. പിന്നീട് ഫാമിലി ഇടപെട്ടു. ഞാൻ പറഞ്ഞതൊന്നും അവർക്ക് മനസിലായില്ല. ഒടുവിൽ സൈക്യാട്രിസ്റ്റിനെ കാണിക്കാൻ പറഞ്ഞു. സ്‌പിരിച്വാലിറ്റി എല്ലാവർക്കും മനസിലാകണമെന്നില്ലല്ലോ. അന്ന് എന്റെ കുടുംബമായിരുന്നെങ്കിൽ ഇന്ന് പ്രശ്നം മലയാളികൾക്കാണ്. എല്ലാവർക്കും മനസിലാകുന്ന കാര്യമല്ല അത്. എല്ലാവർക്കും കിട്ടുന്ന അനുഭവവുമല്ല. എല്ലാവർക്കും മനസിലാകുമെന്ന് കരുതിയല്ല ഇതൊക്കെ പറയുന്നതും.

English Summary

Actress Lena said she believes she was a Buddhist monk in a previous life, based on visions she experienced during meditation, not therapy. She described these as personal spiritual experiences, acknowledged that others may not relate to them, and said such beliefs are not scientifically established.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LENA ACTRESS, LENA PAST LIFE, BUDDHA MONK, MEDITATION VISION, LENA INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY