SignIn
Kerala Kaumudi Online
Thursday, 25 June 2026 4.00 AM IST

ആ വർക്കൗട്ട് വീഡിയോ എന്റേതല്ല, പലരും മെസേജ് അയക്കുന്നുണ്ട്'; പ്രതികരണവുമായി മാലാ പാർവതി

READ ENGLISH VERSION
mala-parvathy

ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് മാലാ പാർവതി. താരം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നു എന്ന തരത്തിൽ അടുത്തിടെ ചില ചിത്രങ്ങളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, ഇതിന്റെയെല്ലാം പിന്നിലുള്ള സത്യാവസ്ഥ വ്യക്തമാക്കി മാലാ പാർവതി തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

നടൻ കൂടിയായ മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്‌ത 'മുറ' എന്ന ചിത്രത്തിലെ ഒരു രംഗമാണിതെന്നാണ് മാലാ പാർവതി സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചത്. രമാദേവി എന്ന ഗുണ്ടാ നേതാവിനെയാണ് മാലാ പാർവതി മുറയിൽ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിലൂടെ ചിത്രം ഒടിടി റിലീസിനെത്തിയതോടെയാണ് അതിൽ മാലാ പാർവതി അഭിനയിച്ച ഒരു രംഗം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. തുടർന്നാണ് നടി തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.

'മുറ എന്ന ചിത്രത്തിൽ, ജിം വർക്കൗട്ട് ചെയ്യുന്ന ഒരു രംഗമുണ്ട്. അത് എന്റെ വർക്കൗട്ട് വീഡിയോ ആയി തെറ്റിദ്ധരിച്ച് പല മെസേജുകളും വരുന്നുണ്ട്. സിനിമയിലെ ഒരു രംഗമാണത്. സിനിമ കാണൂ. ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമാണ്', മാലാ പാർവതി കുറിച്ചു.

സുരാജ് വെഞ്ഞാറമൂട് നായകനായ മുറയിൽ ഹൃദു ഹാറൂൺ, ജോബിൻദാസ്, അനുജിത്ത് കണ്ണൻ, യദു കൃഷ്‌ണൻ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസൻ, കനി കുസൃതി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALA PAVATHY, WORKOUT VIDEO, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY