SignIn
Kerala Kaumudi Online
Sunday, 07 June 2026 9.52 PM IST

മോനെ എന്റെ ഷൂസിൽ ചവിട്ടല്ലേയെന്ന് മോഹൻലാൽ, താരത്തെ പൊതിഞ്ഞ് ആരാധകർ, വീഡിയോ

READ ENGLISH VERSION
mohanlal

മലയാളികളുടെ പ്രിയ നടനാണ് മോഹൻലാൽ. സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ എസ്ഡി എസ്‌കോപ്‌സ് കാണാനെത്തിയ മോഹൻലാലിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. പരിപാടി കഴിഞ്ഞ് തിരികെ പോകവെ ആരാധകർ മോഹൻലാലിനെ പൊതിയുന്നത് വീഡിയോയിൽ ഉണ്ട്.

ഈ സമയത്ത് ഒരു ആരാധകൻ താരത്തിന്റെ ഷൂസിൽ ചവിട്ടുന്നു. ' മോനെ എന്റെ ഷൂസിൽ ചവിട്ടല്ലേ' എന്നാണ് അപ്പോൾ മോഹൻലാൽ പറയുന്നത്. ഇതിന്റെ വീഡിയോയാണ് വെെറലാകുന്നത്. മോഹൻലാലിന്റെ കൂടെ നിർമാതാവ് ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു. ആരാധകരോട് തനിക്ക് നടന്ന് പോകാൻ വഴി ഒരുക്കണമെന്നും മോഹൻലാൽ പറയുന്നുണ്ട്. വീഡിയോ. 'ലാലേട്ടന്റെ ഷൂസിൽ ചവിട്ടിയിട്ടും എത്ര സ്നേഹത്തോടെയാണ് സംസാരിക്കുന്നത്' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്.

അതേസമയം, മമ്മൂട്ടിയുടെ കളങ്കാവൽ, മോഹൻലാലിന്റെ തെലുങ്ക് ചിത്രം വൃഷഭ, ദുൽഖർ സൽമാന്റെ തമിഴ് ചിത്രം കാന്താ എന്നിവയാണ് നവംബർ മാസത്തിലെ മേജർ റിലീസ്. കളങ്കാവലിന്റെയും കാന്തയുടെയും റിലീസ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുചിത്രങ്ങളും നവംബറിൽ എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലിൽ വിനായകനും മമ്മൂട്ടിയുമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനായകൻ നായകനും മമ്മൂട്ടി വില്ലനും.

21 നായികമാരും അണിനിരക്കുന്നു. രജിഷ വിജയൻ, മേഘ തോമസ്, ഗായത്രി അരുൺ തുടങ്ങിയവരാണ് നായികമാർ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മാണം. അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന വൃഷഭ നവംബർ 6ന് ലോക വ്യാപകമായി റിലീസ് ചെയ്യും. മോഹൻലാൽ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് വൃഷഭ. തെലുങ്കിലെ യുവ സംവിധായകരിൽ ശ്രദ്ധേയനായ നന്ദകിഷോർ ആണ് വൃഷഭ ഒരുക്കുന്നത്.

ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം ആണ് കാന്ത. സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത്. ദുൽഖർ സൽമാനൊപ്പം റാണ ദഗുബട്ടി, സമുദ്ര‌ക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.ഇടവേളയ്ക്കുശേഷം ആണ് ദുൽഖർ തമിഴിൽ എത്തുന്നത്. റാണ ദഗുബട്ടിയുടെ സ്‌പിരിറ്റ് മീഡിയയും നിർമ്മാണ പങ്കാളിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MOHANLAL, VIDEO, VIRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY