SignIn
Kerala Kaumudi Online
Wednesday, 03 June 2026 8.08 AM IST

"ഞാൻ മാത്രമേയുള്ളൂ, വീട്ടിൽ നിന്ന് ആരും വന്നിട്ടില്ല"; സിനിമ റിലീസായ സന്തോഷത്തിനൊപ്പം ജീവിതത്തിലെ വലിയൊരു വേദനയും പങ്കുവച്ച് നജീബ്

READ ENGLISH VERSION
najeeb

പൃഥ്വിരാജ് - ബ്ലെസി കൂട്ടുകെട്ടിലെ 'ആടുജീവിതം' തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. സ്വന്തം ജീവിതം അഭ്രപാളിയിൽ കാണാൻ യഥാർത്ഥ നായകൻ നജീബും തീയേറ്ററിലെത്തിയിട്ടുണ്ട്. സിനിമ തീയേറ്ററിലെത്തിയ സന്തോഷം പങ്കുവയ്ക്കുന്നതിനൊപ്പം തന്നെ ജീവിതത്തിലുണ്ടായ വലിയൊരു നഷ്‌ടത്തെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു.

'എന്റെ ജീവിതം തീയേറ്ററുകളിലേക്ക് വരികയാണ്. വളരെയേറെ സന്തോഷമുണ്ട്. കാരണം ഞാൻ അനുഭവിച്ച കാര്യങ്ങൾ പൃഥ്വിരാജ് എന്ന വലിയ നടനിലൂടെ സ്‌ക്രീനിൽ കാണിക്കാൻ പോകുകയാണ്. വളരെയധികം സന്തോഷമുണ്ട്. നാട്ടുകാർക്കും എല്ലാവർക്കും സന്തോഷമാണ്. എല്ലാവരും ഈ പടം കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ടിക്കറ്റെടുത്ത് വച്ചിട്ടുണ്ടെന്നും ഞങ്ങളെല്ലാം ഇന്ന് പോയി കാണുമെന്നും പറഞ്ഞ് ഒരുപാട് പേർ മെസേജ് അയക്കുന്നുണ്ട്. ഇതെല്ലാം കാണുമ്പോൾ വളരെ സന്തോഷമുണ്ട്.

പിന്നെ എനിക്ക് വരാൻ പറ്റാത്ത ഒരവസ്ഥയുണ്ടായിരുന്നു. എന്റെ മോന്റെ കുഞ്ഞ് ഒരാഴ്ചയ്ക്ക് മുമ്പ് മരിച്ചു. ഇപ്പോൾ അവരുടെ നിർബന്ധം കൊണ്ട് വന്നതാണ്. ഇല്ലെങ്കിൽ വരത്തില്ലായിരുന്നു. ഞാൻ മാത്രമേ വന്നിട്ടുള്ളൂ. വീട്ടിൽ നിന്ന് വേറെ ആരും വന്നിട്ടില്ല. പടം വിജയിക്കണമെന്ന് മാത്രം പറയുന്നു. എല്ലാവരും പോയി പടം കാണണം.'- അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NAJEEB, AADUJEEVITHAM, PRITHVIRAJSUKUMARAN, GOATLIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY