
മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 മേയ് 21ന് റിലീസ് ചെയ്യും. മോഹൻലാലിന്റെ ജന്മദിനം ആണ് മേയ് 21. മീന, അൻസിബ ഹസൻ, എസ്തർ അനിൽ, സിദ്ദിഖ്, ആശ ശരത്,മുരളി ഗോപി, ഇർഷാദ് അലി തുടങ്ങി നീണ്ട താരനിരയുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.സതീഷ് കുറുപ്പാണ് ഛായാഗ്രഹണം, എഡിറ്റർ വിനായക്, സംഗീതം അനിൽ ജോൺസൺ.
കാട്ടാളൻ
ആന്റണി വർഗീസ് നായകനായി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ മേയ് 28ന് റിലീസ് ചെയ്യും. ദുഷാര വിജയൻ, സുനിൽ, കബീർ ദുഹാൻ സിംഗ് ,ജഗദീഷ്, സിദ്ധിഖ്, ആൻസൻ പോൾ , രാജ് തിരൺദാസു, ഷോൺ ജോയ് , റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം പാർത്ഥ് തിവാരി, ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ തുടങ്ങി നീണ്ട താരനിരയുണ്ട്. മാർക്കോ എന്ന ബ്ളോക് ബസ്റ്ററിനുശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം ആണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
