SignIn
Kerala Kaumudi Online
Monday, 22 June 2026 7.56 AM IST

എല്ലാവരും അനുഗ്രഹിക്കണം; സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ച് പേളി മാണിയും ശ്രീനിഷും

READ ENGLISH VERSION
pearly-

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ വച്ച് പരിചയപ്പെട്ട ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ പേളി മാണി വ്യക്തിജീവിതത്തിലെ സന്തോഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിലേയ്‌ക്ക് ഒരാള്‍ കൂടി കടന്നുവരുന്നു എന്ന വാർത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്.

ശ്രീനിഷിനും മകള്‍ നിലയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പേളി താന്‍ ഗര്‍ഭിണിയാണെന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. നില പറയുന്ന ഒരു വാചകമാണ് പേളി ആദ്യം കുറിച്ചിരിക്കുന്നത്. 'അമ്മേടെ വയറ്റില്‍ കുഞ്ഞുവാവ, ഡാഡിയുടെ വയറ്റില്‍ ദോശ' എന്നതാണ് ആ വാചകം. ''മനോഹരമായ ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. നിങ്ങള്‍ ഏവരുടെയും അനുഗ്രഹം വേണം"- താരം കുറിച്ചു. മൂന്ന് മാസം ഗര്‍ഭിണിയാണ് താനെന്നും ഹാഷ് ടാഗിലൂടെ പേളി അറിയിച്ചിട്ടുണ്ട്.

A post shared by Pearle Maaney (@pearlemaany)

ബിഗ് ബോസില്‍ വച്ച് ഉടലെടുത്ത പ്രണയം ഗെയിം പ്ലാന്‍ ആണെന്ന് ആ സമയത്ത് സോഷ്യല്‍ മീഡിയയിലും മറ്റും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ പുറത്തെത്തിയതിന് ശേഷം വീട്ടുകാരുമായി സംസാരിച്ച് ഇരുവരും തങ്ങളുടെ വിവാഹം പ്രഖ്യാപിക്കുകയായിരുന്നു. 2019 മേയ് അഞ്ചിന് ക്രിസ്ത്യന്‍ മതാചാര പ്രകാരവും മെയ് എട്ടിന് ഹിന്ദു ആചാര പ്രകാരവും ഇരുവരുടെയും വിവാഹം നടന്നു. 2021 മാര്‍ച്ച് 20നാണ് നില എന്ന ആദ്യ കുട്ടി ജനിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PEARLY, SRINISH ARAVIND, NILA PEARLISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY