SignIn
Kerala Kaumudi Online
Saturday, 13 June 2026 8.28 AM IST

അമ്പാന്റെ നായികയായി അനശ്വര രാജൻ; പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്ത്

READ ENGLISH VERSION
anaswara

സജിൻ ഗോപുവിനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനശ്വര രാജൻ നായിക. ഹഫദ് ഫാസിൽ നായകനായി മികച്ച വിജയം നേടിയ ആവേശം സിനിമയിൽ അമ്പാൻ എന്ന കഥാപാത്രമായി നിറഞ്ഞാടിയ സജിൻ ഗോപു ആദ്യമായാണ് നായകവേഷത്തിൽ എത്തുന്നത്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ചിത്രത്തിന്റെ നിർമ്മാതാവ് ഫഹദ് ഫാസിൽ ആണ് . ജൂൺ 10ന് ചിത്രീകരണം ആരംഭിക്കും.ആഷിഖ് അബു, ദിലീഷ് പോത്തൻ, ജിതു മാധവൻ എന്നിവരുടെ ശിഷ്യനായി പ്രവർത്തിച്ച ശ്രീജിത്ത് നായർ ആർ ഡി. എക്സ് എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രമായി തിളങ്ങിയിരുന്നു.ആവേശം ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.ആവേശത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച രങ്കൻ ചേട്ടൻ എന്ന കഥാപാത്രത്തിന്റെ വലംകൈയായി പ്രവർത്തിച്ച അമ്പാടി എന്ന വിളിപ്പേരുള്ള അമ്പാൻ പ്രേക്ഷകരുടെ ഹൃദയത്തിലാണ് ഇടംപിടിച്ചത്.

സിനിമയിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങിയ സജിൻ ഗോപു ചുരുളി, ജാൻ എ. മൻ, രോമാഞ്ചം, നെയ്മർ, ചാവേർ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.എന്നാൽ ആവേശം സിനിമയാണ് കരിയറിൽ വഴിത്തിരിവാകുന്നത്. ഏറെ ആരാധകരെ നേടിയെടുക്കുകയും ചെയ്തു. ബേസിൽ ജോസഫിനെ നായകനാക്കി കലാസംവിധായകൻ ജ്യോതിഷ് ശങ്കർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രതിനായകനായാണ് സജിൻ ഗോപു എത്തുന്നത്. ലിജോ മോൾ ആണ് നായിക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAJINGOPU, ANASWARA RAJAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY