SignIn
Kerala Kaumudi Online
Monday, 22 June 2026 7.58 AM IST

'ഞങ്ങൾ ഒന്നിക്കുന്നു, വിധിയെ തടുക്കാൻ ആർക്കും സാധിക്കില്ല'; അനശ്വരയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സിജു സണ്ണി

READ ENGLISH VERSION
anaswara-rajan

'വാഴ', 'രോമാഞ്ചം' അടക്കം നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് സിജു സണ്ണി. നിരവധി റീലുകളിലൂടെയും നടൻ മലയാളികൾക്ക് മുന്നിലെത്താറുണ്ട്. താരത്തിന്റെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.


നടി അനശ്വര രാജനൊപ്പമുള്ള ചിത്രം കഴിഞ്ഞ ദിവസം സിജു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിനു നൽകിയ ക്യാപ്ഷനാണ് വൈറലാകുന്നത്. 'ഞങ്ങൾ ഒന്നിക്കുന്നു. വിധിയെ തടുക്കാൻ ആർക്കും സാധിക്കില്ല. മുഹൂർത്തം 11am... മുന്നോട്ടുള്ള യാത്രയിൽ കൂടെയുണ്ടാകണം.' എന്നാണ് സിജു ക്യാപ്ഷനായി നൽകിയിരിക്കുന്നത്.

A post shared by SIJU SUNNY (@siju_sunny)



'ശരിക്കും കല്യാണം കഴിക്കാൻ പോകുകയാണോ' എന്നൊക്കെ ചോദിച്ച് നിരവധി പേർ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന് അനശ്വരയും കമന്റ് ചെയ്തിട്ടുണ്ട്. 'ഇത് എഐ ആണ്. വിശ്വസിക്കരുത്' എന്നായിരുന്നു നടിയുടെ കമന്റ്.

അതേസമയം, അനശ്വരയും സിജുവും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനാണ് ഈ പോസ്റ്റ് എന്നാണ് സൂചന. നവാഗതനായ വിപിൻ .എസ് രചനയും സംവിധാനവും നിർവഹിക്കുന്ന "വ്യസനസമേതം ബന്ധുമിത്രാദികൾ" എന്ന ചിത്രത്തിലാണ് സിജു സണ്ണിയും അനശ്വര രാജനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന വ്യസനസമേതം ബന്ധുമിത്രാദികളിൽ അസീസ് നെടുമങ്ങാട്, ജോമോൻ ജ്യോതിർ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, നോബി മാർക്കോസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

സംവിധായകൻ വിപിൻ ദാസ് ആണ് നിർമ്മാണം. തെലുങ്കിലെ പ്രമുഖ നിർമ്മാതാക്കളായ ഷൈൻ സ്ക്രീൻ സിനിമയും നിർമ്മാണ പങ്കാളിയാണ്. ഭഗവന്ത് കേസരി, ടക്ക് ജഗദീഷ്, മജിലി, കൃഷ്ണ, ജുനയുദ്ധം, ഉഗ്രം തുടങ്ങിയ സിനിമകളുടെ നിർമ്മാതാക്കളാണ്. നവാഗതനായ റഹീം അബുബേക്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIJUSUNNY, ANASWARARAJAN, MALAYALAMMOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY