SignIn
Kerala Kaumudi Online
Saturday, 17 October 2026 1.05 AM IST

ജോയ്ആലുക്കാസ് ‘ജുവൽ ഒഫ് ജോയ്’ നാളെ തുറക്കും

joyalukkas

ദുബായ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ജുവലറി ഡെസ്റ്റിനേഷനെന്ന വിശേഷണത്തോടെ എത്തുന്ന ‘ജുവൽ ഒഫ് ജോയ്’ നാളെ ദുബായ് ഗോൾഡ് സിറ്റിയിൽ തുറക്കും. യു.എ.ഇ വിദേശവ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ഉദ്ഘാടനം നിർവഹിക്കും. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ്, ജുവലറി വിഭാഗം സി.ഇ.ഒ ജോൺ പോൾ ആലുക്കാസ് തുടങ്ങിയവർ പങ്കെടുക്കും.

25,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള ഷോറൂമിൽ പരമ്പരാഗത സ്വർണാഭരണങ്ങൾ, വിവാഹാഭരണങ്ങൾ, വജ്രാഭരണങ്ങൾ, അപൂർവ രത്നങ്ങൾ എന്നിവയുണ്ടാകും. ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം ആഭരണങ്ങൾ രൂപകൽപ്പന ചെയ്യാനുള്ള സ്റ്റുഡിയോ, സ്വകാര്യ ഷോപ്പിംഗിനുള്ള വി.ഐ.പി ലോഞ്ച്, കുട്ടികൾക്കുള്ള കളിസ്ഥലം, ആഭരണങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള വിഭാഗം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഭീമാകാരമായ വളയുടെ മാതൃകയിലുള്ള ‘റോയൽ ബാംഗിൾ വോക്ക്’ പ്രധാന ആകർഷണമാണ്.

യു.എ.ഇയിലെ നാല് പതിറ്റാണ്ടിനടുത്തുള്ള പ്രവർത്തനങ്ങളുടെ നാഴികക്കല്ലാണ് പുതിയ സംരംഭമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് അറിയിച്ചു. 13 രാജ്യങ്ങളിലായി 200ലധികം ഷോറൂമുകളാണ് ഗ്രൂപ്പിനുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOYALUKKAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360