തിരുവനന്തപുരം: ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് (ഓട്ടോണമസ്) 2024–2026 ബാച്ചിന്റെ ബിരുദപൂർത്തീകരണ ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ മുഖ്യാതിഥിയായി പങ്കെടുത്തു. ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം കാഴ്ചവെക്കുന്ന സംസ്ഥാനമാണ് കേരളം, എന്നാൽ കേരളത്തിലെ യുവജനങ്ങൾ തൊഴിൽ അന്വേഷകരായി മാറാതെ സംരംഭക സാദ്ധ്യതകൂടി പ്രയോജനപ്പെടുത്തണം എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ലൊയോള കോളേജിൽ നിന്ന് നേടിയ അറിവിനും കഴിവുകൾക്കുമൊപ്പം കോളേജ് പകർന്നുനൽകിയ മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്വബോധവും ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ച് സമൂഹത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കണമെന്നും മന്ത്രി ബിരുദധാരികളോട് അഭ്യർത്ഥിച്ചു.
കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ. നൗഷാദ് വി, കേരള ജെസ്യൂട്ട് പ്രൊവിൻസ് പ്രൊവിൻഷ്യൽ റവ. ഫാ. ഹെന്റി പട്ടരുമഠത്തിൽ എസ്.ജെ, ലൊയോള ഇൻസ്റ്റിറ്റിയൂഷൻസ് മാനേജർ ഫാ.സണ്ണി തോമസ് എസ് ജെ , അക്കാദമിക് ഡയറക്ടർ ഡോ.സൈമൺ തട്ടിൽ,കോളേജ് പ്രിൻസിപ്പൽ ഡോ. പ്രകാശ് പിള്ള ആർ,ഫാക്കൽറ്റി കോർഡിനേറ്റർ ഡോ. ഫ്രാൻസിന പി. എക്സ് ഉൾപ്പെടെ അദ്ധ്യാപകർ, ബിരുദധാരികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |