
തിരുവനന്തപുരം: സർവകലാശാലകളുടെ സ്വയം ഭരണത്തിലും അക്കാഡമിക് സ്വാതന്ത്ര്യത്തിലും സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് മന്ത്രി റോജി എം ജോൺ വ്യക്തമാക്കി.
വി.സി നിയമനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉയർത്തുന്ന ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണ്. സ്വയം വരുത്തി വച്ച ഭരണഘടനാ വീഴ്ചകളും അണിയറയിലെ ഒത്തുതീർപ്പുകളും തുറന്നു കാട്ടപ്പെടുമെന്ന പരിഭ്രാന്തിയാണ് അദ്ദേഹത്തിന്. വി.സി നിയമനവുമായി ബന്ധപ്പെട്ട തർക്കം സുപ്രീം കോടതിയിലെത്തിയതും, തുടർന്ന് പ്രത്യേക അദാലത്തിലേക്കും സമവായ ചർച്ചകളിലേക്കും വഴിമാറിയതും എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ്. അപകടകരമായ വീതം വയ്പ് രാഷ്ട്രീയത്തിന് കളമൊരുക്കിയവർക്ക് ഇതിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ല. അന്ന് ലോക്ഭവനുമായി ഒത്തുതീർപ്പുണ്ടാക്കിയവർ ഇപ്പോൾ യു.ഡി.എഫ് സർക്കാരിനെതിരെ രംഗത്തു വരുന്നത് ഇരട്ടത്താപ്പാണെന്നും മന്ത്രി പറഞ്ഞു..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |