SignIn
Kerala Kaumudi Online
Wednesday, 02 September 2026 4.30 PM IST

ചെന്നിത്തലയെ അധിക്ഷേപിച്ച് എ.ഐ വീഡിയോ- തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

chennithala

തിരുവനന്തപുരം: ഹരിപ്പാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുകൊണ്ട് ബി.ജെ.പി സ്ഥാനാർത്ഥി സന്ദീപ് വചസ്പതിക്ക് വേണ്ടി പുറത്തിറക്കിയ എ.ഐ വീഡിയോയ്ക്കെതിരെ ചെന്നിത്തലയുടെ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അനിൽ ബി കളത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. മതവികാരം ദുരുപയോഗപ്പെടുത്തുന്ന സ്റ്റേറ്റ്‌മെന്റുകൾ ചേർത്ത വീഡിയോ,​ രമേശ് ചെന്നിത്തലയുടെയും എതിർ ബിജെപി സ്ഥാനാർത്ഥിയുടെയും എ.ഐ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഇത് നീക്കം ചെയ്യാൻ സൈബർ സെൽ അധികൃതർക്ക് നിർദ്ദേശം നൽകണമെന്നും വർഗീയ ചേരിതിരിവും കലാപവും സൃഷ്ടിക്കാൻ ശ്രമിച്ചതിനും ഒപ്പം അപകീർത്തിക്കും കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA