SignIn
Kerala Kaumudi Online
Friday, 30 October 2026 4.33 PM IST

മഴയിൽ മുങ്ങിയ പ്രതിഷേധം; ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യാ സഖ്യത്തിന്റെ 'മോക്ക് ഇംപീച്ച്മെന്റ്' നാളത്തേക്ക് മാറ്റി

rahul-gandhi
രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന മോക്ക് ഇംപീച്ച്മെന്റ് മാറ്റിവച്ചു. നാളെ വൈകുന്നേരം 3.30ന് ഖാർഗെയുടെ വസതിയിൽ നടത്താനാണ് പുതിയ തീരുമാനം. തലസ്ഥാനത്തെ മഴയെത്തുടർന്നാണ് തീരുമാനം മാറ്റിയത്. ഖാർഗെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കും.

പ്രതിപക്ഷ എംപിമാരും നേതാക്കളും പ്രമേയത്തെ പിന്തുണച്ച് സംസാരിക്കും. മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, നിയമ വിദഗ്ധര്‍, വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ എന്നിവരും മോക്ക് ഇംപീച്ച്‌മെന്റില്‍ പങ്കെടുക്കും. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് പ്രമേയത്തിന് മറുപടി നല്‍കുക. ശേഷം വോട്ടെടുപ്പിലൂടെ ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി ഇന്ത്യ സഖ്യം പ്രഖ്യാപിക്കും.

അതേസമയം, നവംബർ ഒന്നിന് രാംലീല മൈതാനിയിൽ പ്രഖ്യാപിച്ച മഹാറാലിയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാലും മൈതാനിയിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. സുരക്ഷയുടെ ഭാഗമായി മൂവായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ രാംലീലയില്‍ വിന്യസിക്കും. പതിനായിരത്തോളം അ‌ർദ്ധ സൈനികരെയും മേഖലയിൽ വിന്യസിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

English Summary

The INDIA bloc postponed its mock impeachment of Chief Election Commissioner Gyanesh Kumar from today to tomorrow at 3:30 PM at Kharge's residence due to rain. Opposition MPs, former judges, and experts will participate. Rahul Gandhi will respond before a vote to "remove" Kumar. Meanwhile, preparations for a large rally on November 1st at Ramlila Maidan are finalizing, with significant security.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GYANESH KUMAR, INDIA ALLIANCE, MOCK IMPEACHMENT, CHIEF ELECTION COMMISSIONER, POLITICAL PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360