SignIn
Kerala Kaumudi Online
Friday, 22 May 2026 4.40 PM IST

'തോൽവി ഒന്നിന്റെയും അവസാനമല്ല,​ വീഴ്‌ചകൾ തിരുത്തി ചുവപ്പൻ പുലരികൾ തിരികെ കൊണ്ടുവരും'

p-sarin

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ, പ്രതികരണവുമായി സിപിഎം നേതാവ് പി. സരിൻ. തിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫിന് ആശംസകൾ നേർന്ന സരിൻ, തോൽവി ഒന്നിന്റെയും അവസാനമല്ലെന്നും തെറ്റുകൾ തിരുത്തി ജനവിശ്വാസം ആർജ്ജിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

സരിന്റെ ഫേസ്ബുക്ക് കുറിപ്പ്;

'ദി മെസ്സേജ് ഈസ് ലൗഡ് ആൻഡ് ക്ലിയർ! ജനവിധി അംഗീകരിച്ചേ മതിയാകൂ; അത് അന്തിമമാണ്. പക്ഷെ ഒന്നിന്റെയും അവസാനമല്ല. തോൽവിക്ക് കാരണങ്ങൾ പലതുണ്ടാകാം. അത് ഓരോന്നോരോന്നായി കണ്ടെത്തുകയും തിരുത്തുകയും വേണം. പുതുശക്തിയായി നിലകൊണ്ട്, പൂർവാധികം അരുണിമയോടെ വരുംകാല പുലരികൾ നമ്മൾ ചുവപ്പിക്കുക തന്നെ ചെയ്യും! അന്ന് ഇതേ ജനങ്ങൾ തന്നെ നമ്മെ കൈപിടിച്ചുയർത്തും!

അവരെ മാനിക്കുക.വിശ്വസിക്കുക. വീണ്ടും നമ്മളിലേക്ക് തിരികെ വരാനുള്ള കാരണങ്ങൾ അവർക്കായി ഉണ്ടാക്കിയെടുക്കുക എന്നത് ചെങ്കൊടിയേന്തുന്ന നമ്മൾ ഓരോരുത്തരുടെയും കടമയാണ്. നിയോഗമാണ്. ഇനിയുള്ള ദിനങ്ങൾ അതിനുള്ളതാണ്! മുഴുവൻ വിജയികൾക്കും അഭിനന്ദനങ്ങൾ. കേരളത്തെ അടുത്ത അഞ്ചുവർഷം നയിക്കാൻ അവസരം ലഭിച്ച യുഡിഎഫിന് ആശംസകൾ.'- സരിൻ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PSARIN, LDF, UDF, LATESTNEWS, ASSEMBLY ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA