SignIn
Kerala Kaumudi Online
Monday, 25 May 2026 6.26 AM IST

കേരളത്തിൽ ബിജെപി അനുകൂല തരംഗം, ശബരിമലയിലെ സ്വർണക്കൊള്ള പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

narendra-modi

ന്യൂഡൽഹി : കേരളത്തിൽ ബി.ജെ.പി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേരളം പുതിയ ചരിത്രം രചിക്കുമെന്നും പുതിയ സർക്കാരിന് മാത്രമല്ല പുതിയ സംവിധാനത്തിന് വേണ്ടി ജനങ്ങളുടെ മനസ് തയ്യാറായിക്കഴിഞ്ഞുവെന്നും നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിലെ ബി.ജെ.പി പ്രവർത്തകരുമായുള്ള സംവാദ പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

തിരുവനന്തപുരത്ത് ബി.ജെ.പിയുടെ വിജയത്തിനായി നല്ല പ്രവർത്തനം നടക്കുന്നുണ്ട്. പാലക്കാട് പരിപാടിയിൽ ജനങ്ങളുടെ ഉത്സാഹം കണ്ടു. തൃശൂരിൽ ബി.ജെ.പിക്ക് അനുകൂലമായ തരംഗമുണ്ട്. തിരുവനന്തപുരം കേരളത്തിൽ ഒരു മാതൃക കാണിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു. പ്രചാരണത്തിനായി മറ്റന്നാൾ വീണ്ടും കേരളത്തിൽ എത്തുമെന്നും മോദി കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കൊള്ളയെ കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ശബരിമലയിലെ സ്വർണം മുഴുവൻ മോഷ്ടിച്ചു. വിശ്വാസ വഞ്ചന കാണിച്ചു. ഈ രണ്ട് മുന്നണികളെയും കരുതിയിരിക്കണമെന്നും മോദി പറഞ്ഞു. എ.ഐ സമ്മിറ്റിലടക്കം കോൺഗ്രസ് വൃത്തികേട് കാണിച്ച് നാണക്കേടുണ്ടാക്കി. പശ്ചിമേഷ്യൻ യുദ്ധം നടക്കുമ്പോഴും വളരെ മോശം പ്രസ്താവനകൾ നടത്തുകയാണ്. ഇതെല്ലാം രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രമാണെന്നും മോദി ആരോപിച്ചു. എന്ത് മോശം ഭരണം കാഴ്ചവച്ചാലും ഭരണം ലഭിക്കുമെന്നായിരുന്നു ഇടത് വലത് മുന്നണികളുടെ വിചാരം. ഇത്തവണ അത് തിരുത്തും. കേന്ദ്രപദ്ധതികൾ എങ്ങനെയാണ് ഇടത്,​വലത് മുന്നണികൾ തടസപ്പെടുത്തിയതെന്ന് ജനങ്ങളെ പറഞ്ഞ് മനസിലാക്കണമെന്നും മോദി നിർദ്ദേശിച്ചു. അതേസമയം എഫ്.സി.ആർ.എ വിവാദത്തിൽ പ്രധാനമന്ത്രി പരാമർശം നടത്തിയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BJP, NARENDRA MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA