SignIn
Kerala Kaumudi Online
Wednesday, 02 September 2026 4.30 PM IST

തപാൽ വോട്ട് കേന്ദ്രങ്ങൾ ഇന്നും പ്രവർത്തിക്കും

vote

തിരുവനന്തപുരം: പോളിംഗ് ഉദ്യോഗസ്ഥർക്ക് തപാൽ വോട്ടു ചെയ്യാനുള്ള കേന്ദ്രങ്ങൾ ഇന്നു വൈകിട്ട് ആറുവരെ പ്രവർത്തിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. നാളെ വോട്ടിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലും വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

ഫോം 12 ഡി പ്രകാരം അപേക്ഷ നൽകിയ 34,128 ഉദ്യോഗസ്ഥരിൽ 28,990 പേർ (84.94%) ഇതുവരെ വോട്ട് രേഖപ്പെടുത്തി. 85 വയസ് കഴിഞ്ഞവരുടെ ഹോം വോട്ടിംഗിനായി അപേക്ഷ നൽകിയ 1,45,598 പേരിൽ 1,39,988 പേരും (96.15%) ഭിന്നശേഷി വിഭാഗത്തിൽ അപേക്ഷ നൽകിയ 62,159 പേരിൽ 60,629പേരും (97.54%) ഇതിനകം വോട്ട് രേഖപ്പെടുത്തി.

തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും അവശ്യസേവന വിഭാഗത്തിലേക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർക്കും വോട്ട് രേഖപ്പെടുത്താനാവശ്യമായ എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VOTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA