SignIn
Kerala Kaumudi Online
Saturday, 17 October 2026 12.52 AM IST

യുഎസ് പൗരനെന്ന് അവകാശപ്പെട്ട് വ്യാജ വോട്ട് രേഖപ്പെടുത്തി; ഇന്ത്യക്കാരനെതിരെ കേസ്,​ പത്ത് വർഷം വരെ തടവ്

mukesh-kumar-
മുകേഷ്‌കുമാർ സോമാഭായ് ചൗധരി

വാഷിംഗ്ടൺ: യുഎസ് പൗരനല്ലാതിരിക്കെ പൗരത്വമുണ്ടെന്ന് വ്യാജമായി അവകാശപ്പെട്ട് പൊതുതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌ത കേസിൽ ഇന്ത്യൻ പൗരനെതിരെ അമേരിക്കയിൽ കുറ്റം ചുമത്തി. മുകേഷ്‌കുമാർ സോമാഭായ് ചൗധരിക്കെതിരെയാണ് മിനസോട്ടയിലെ ഫെഡറൽ ഗ്രാൻഡ് ജൂറി കേസെടുത്തത്. കുറ്റം തെളിഞ്ഞാൽ പരമാവധി പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാം.

2025 സെപ്തംബർ പത്തിനാണ് മിനസോട്ടയിലെ ഫെഡറൽ ഗ്രാൻഡ് ജൂറി ചൗധരിക്കെതിരെ രണ്ട് കുറ്റങ്ങൾ ചുമത്തിയതെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. 2024 നവംബർ അഞ്ചിന് നടന്ന പൊതുതിരഞ്ഞെടുപ്പിലാണ് കേസിനാസ്പദമായ സംഭവം. വോട്ടിംഗുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകിയതിനും വോട്ടർ രജിസ്‌ട്രേഷനോ വോട്ടെടുപ്പിനോ വേണ്ടി യുഎസ് പൗരത്വമുണ്ടെന്ന് വ്യാജമായി അവകാശപ്പെട്ടതിനുമാണ് ചൗധരിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്‌മെന്റിന്റെ (ഐ.സി.ഇ) കീഴിലുള്ള ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് (എച്ച്.എസ്.ഐ) വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അമേരിക്കൻ പൗരന്മാർക്ക് മാത്രമാണ് വോട്ടവകാശമുള്ളതെന്നും പൗരത്വമില്ലാത്തവർ നിയമവിരുദ്ധമായി വോട്ട് ചെയ്‌തെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നടപടികൾ ശക്തമാക്കുമെന്നും എച്ച്.എസ്.ഐ അധികൃതർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാൻമ റ്റ് നിയമനിർവഹണ ഏജൻസികളുമായി ചേർന്ന് അന്വേഷണം തുടരുമെന്നും അധികൃതർ അറിയിച്ചു.

English Summary

An Indian national has been charged in the US for allegedly voting in the 2024 general election by falsely claiming to be a US citizen.The accused is Mukeshkumar Somabhai Chaudhary. A federal grand jury in Minnesota charged him on September 10, 2025, on two counts - providing false information related to voting and falsely claiming US citizenship for voter registration/voting.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FALSE CITIZENSHIP, LATESTNEWS, US ELECTION, FAKE VOTE, WORLDNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360