SignIn
Kerala Kaumudi Online
Sunday, 01 November 2026 3.47 AM IST

പഞ്ചായത്ത് ആനുകൂല്യങ്ങൾക്ക് വോട്ടർ ഐ.ഡി നിർബന്ധമാക്കും

aa

ന്യൂഡൽഹി: പഞ്ചായത്ത് പദ്ധതികളിലെ കേന്ദ്ര ആനുകൂല്യങ്ങളും സാമ്പത്തിക സഹായവും ലഭിക്കാൻ ആധാർ കാർഡിനു പകരം വോട്ടർ തിരിച്ചറിയൽ കാർഡിലെ ഇ.പി.ഐ.സി നമ്പറും വിരലടയാളം ഉൾപ്പെടെയുള്ള ജൈവ തിരിച്ചറിയൽ പരിശോധനയും നിർബന്ധമാക്കുമെന്ന് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രി രാജീവ് രഞ്ജൻ സിംഗ്. ഡൽഹിയിൽ നടന്ന 2026-27ലെ ജനകീയാസൂത്രണ പ്രചാരണ ദേശീയ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ പഞ്ചായത്ത് പദ്ധതിയായ പ്രധാനമന്ത്രി വികസിത് ഗ്രാമ സ്വരാജ് യോജനയുടെ ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള സംവിധാനത്തിലാണ് മാറ്റം വരുത്തുന്നത്. ഇതോടെ ആധാർ അധിഷ്ഠിതമായി ആനുകൂല്യങ്ങൾ കൈമാറുന്ന നിലവിലെ രീതി മാറും

രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനു പകരമാണ് 2026-27 മുതൽ 2030-31 വരെ നടപ്പാക്കുന്ന പ്രധാനമന്ത്രി വികസിത് ഗ്രാമ സ്വരാജ് യോജന. 7,395.55 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കളെ നേരിട്ട് കണ്ടെത്തേണ്ടത് 2.55 ലക്ഷത്തിലേറെ പഞ്ചായത്തുകളിലെ 32 ലക്ഷം ജനപ്രതിനിധികളും പഞ്ചായത്ത് ജീവനക്കാരുമാണ്. കേന്ദ്ര-സംസ്ഥാന പദ്ധതികളെ ഏകോപിപ്പിച്ച് ഗ്രാമപഞ്ചായത്തുകളുടെ വികസനം ശക്തമാക്കുകയാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VOTER ID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360