SignIn
Kerala Kaumudi Online
Wednesday, 02 September 2026 12.48 AM IST

ഹജ്ജ്: രേഖകൾ 15നകം സമർപ്പിക്കണം

a

മലപ്പുറം: ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ ആദ്യഘട്ട മെഡിക്കൽ പരിശോധന പൂർത്തിയാക്കി സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും 15നകം സമർപ്പിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി മുജീബ് റഹ്മാൻ പൂത്തലത്ത് വാർത്താക്കുറിപ്പിൽ അറിയിച്ചു. സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലെ അലോപ്പതി മെഡിക്കൽ ഓഫീസർമാർ മുഖേനയായിരിക്കണം പ്രാഥമിക മെഡിക്കൽ പരിശോധന. പരിശോധനയിൽ അയോഗ്യരെന്ന് കണ്ടെത്തുന്നവരുടെ അപേക്ഷകൾ റദ്ദാക്കും. ആരോഗ്യ വിവരങ്ങൾ മറച്ചുവയ്ക്കുകയോ വ്യാജ വിവരങ്ങൾ നൽകുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടികളുണ്ടാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA