SignIn
Kerala Kaumudi Online
Saturday, 17 October 2026 2.57 AM IST

 ഗർഭാശയ ക്യാൻസർ കണ്ടെത്താൻ പുതിയ ഉപകരണം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന് 7കോടി ധനസഹായം

a

തിരുവനന്തപുരം:ഗർഭാശയ ക്യാൻസർ തുടക്കത്തിലേ തിരിച്ചറിയാൻ സഹായിക്കുന്ന ഒട്ടോമേറ്റഡ് ഉപകരണം വികസിപ്പിക്കാൻ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിക്ക് 7 കോടിയുടെ ധനസഹായം ലഭിച്ചു. അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ഗേറ്റ്സ് ഫൗണ്ടേഷൻ എന്നിവ ചേർന്ന് നടപ്പിലാക്കുന്ന 'മഹാ മെഡ്‌ടെക് മിഷന്റെ' ഭാഗമായാണിത്.

ഇതിനകം പേറ്റന്റ് നേടിയ സാങ്കേതിക വിദ്യയാണിത്. രക്തം പരിശോധിച്ചാണ് രോഗ സാന്നിധ്യം തിരിച്ചറിയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ റിസൾട്ടും കിട്ടും. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരായ ഡോ. ജാക്സൺ ജെയിംസ്, ഡോ. അനി വി. ദാസ്, ഡോ. മഹേന്ദ്രൻ കെ. ആർ. എന്നിവരടങ്ങുന്ന സംഘമാണ് ഉപകരണം വികസിപ്പിക്കുക. തിരുവനന്തപുരം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ 'ഇൻഡ്സിറ്റ ബയോടെക് പ്രൈവറ്റ് ലിമിറ്റഡ്', മഹാരാഷ്ട്രയിലെ 'കാർക്കിനോസ് ഹെൽത്ത്‌കെയർ പ്രൈവറ്റ് ലിമിറ്റഡ്' എന്നിവയുടെ സഹായത്തോടെയാകും ഉപകരണം വികസിപ്പിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA