SignIn
Kerala Kaumudi Online
Saturday, 17 October 2026 2.57 AM IST

കേരളത്തിൽ രാഷ്ട്രീയ സംഘർഷം കുറഞ്ഞു: ഉപരാഷ്ട്രപതി

a

കോഴിക്കോട്: രാഷ്ട്രീയ സംഘർഷങ്ങൾ താരതമ്യേന കുറഞ്ഞ സംസ്ഥാനമായി മാറാൻ സമീപകാലത്ത് കേരളത്തിന് സാധിച്ചെന്ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ. രാഷ്ട്രീയ അതിക്രമങ്ങൾ പൂർണമായും ഇല്ലാതാക്കിയാൽ കേരളം വീണ്ടും ദെെവത്തിന്റെ സ്വന്തം നാടാകുമെന്നും കേസരി നവരാത്രി സർഗോത്സവം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

എല്ലാ മതവിഭാഗങ്ങളുടെയും ഉത്സവങ്ങൾ ഒരുമിച്ച് ആഘോഷിക്കുന്നവരാണ് കേരളീയർ. ധീരത ഭയത്തെ അതിജീവിക്കണമെന്നതാണ് നവരാത്രിയുടെ സന്ദേശം. അക്രമം ജയിക്കില്ലെന്നതിന് ജീവിക്കുന്ന ഉദാഹരണമാണ് സി. സദാനന്ദൻ മാസ്റ്റർ എം.പി. പാരമ്പര്യവും ഭാഷയും പലതാകാം. പക്ഷേ, എല്ലായിടത്തും നവരാത്രി ആഘോഷിക്കുന്നു. മലയാളി ഗോവ ഗവർണറും ഗോവക്കാരൻ കേരള ഗവർണറുമാകുന്നതാണ് ഭാരതത്തിന്റെ സൗന്ദര്യം. ആധുനികതയെ പുൽകുന്നതിനൊപ്പം സാംസ്‌കാരിക മൂല്യങ്ങൾ ചോരാതെയും നോക്കണം. മാദ്ധ്യമങ്ങൾ വിജ്ഞാനം പകരണം, അറിവ് മാത്രം പോരെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, സി.സദാനന്ദൻ എം.പി, സർഗോത്സവ സമിതി പ്രസിഡന്റ് നടി വിധുബാല, വർക്കിംഗ് പ്രസിഡന്റ് എം.കെ. പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA