SignIn
Kerala Kaumudi Online
Saturday, 17 October 2026 2.57 AM IST

ലോക ഭക്ഷ്യദിനം: സപ്ലൈകോ പഠനറിപ്പോർട്ട് പുറത്തിറക്കി

a

തിരുവനന്തപുരം:ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് സപ്ലൈകോയുടെ പഠന റിപ്പോർട്ട് പുറത്തിറക്കി. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സപ്ലൈകോ നൽകുന്ന സംഭാവനകൾ ചൂണ്ടിക്കാട്ടുന്ന 'സപ്ലൈകോയും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളും' എന്ന റിപ്പോർട്ട് മന്ത്രി അനൂപ് ജേക്കബ്, ഭക്ഷ്യവകുപ്പ് സെക്രട്ടറി ശർമ്മിളമേരി ജോസഫിന് നൽകി പ്രകാശനം ചെയ്തു.

ദാരിദ്ര്യനിർമാർജനം, വിശപ്പുരഹിതലോകം, മാന്യമായ തൊഴിലും സാമ്പത്തിക വളർച്ചയും, അസമത്വങ്ങൾ കുറയ്ക്കൽ എന്നീ നാല് പ്രധാന സുസ്ഥിരവികസന ലക്ഷ്യങ്ങളിലേക്കുള്ള സപ്ലൈകോയുടെ സംഭാവനകളാണ് വിലയിരുത്തുന്നത്. സബ്സിഡി നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിലൂടെയും വിപണിവില നിയന്ത്രിക്കുന്നതിലൂടെയും കർഷകഉൽപന്നങ്ങൾ സംഭരിക്കുന്നതിലൂടെയും സാധാരണജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സപ്ലൈകോയ്ക്ക് സാധിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കമ്മ്യൂണിക്കേഷൻ മന്ത്ര എന്ന ഏജൻസിയാണ് പഠനം നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPPLYCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA