
തിരുവനന്തപുരം: മെസിയെ കൊണ്ടുവരാൻ അർജന്റീന ഫുട്ബാൾ അസോസിയേഷന് 126 കോടി രൂപ നൽകിയതിന് രേഖകളൊന്നും കിട്ടിയിട്ടില്ലെന്ന് മന്ത്രി ഒ.ജെ. ജനീഷ് നിയമസഭയിൽ പറഞ്ഞു. പണം നൽകിയെന്ന സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ അവകാശ വാദത്തിന് സ്ഥിരീകരണമില്ല. രമേഷ് പിഷാരടി, മാത്യു കുഴൽനാടൻ, കെ.എം. അഭിജിത്ത്, കെ.കെ. രമ എന്നിവരുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്.
പണം കൈമാറിയ ബാങ്ക് ഡെബിറ്റ് അഡ്വൈസ്, സ്വിഫ്റ്റ് പകർപ്പ്, ചാർട്ടേഡ് അക്കൗണ്ടന്റ് സർട്ടിഫിക്കറ്റ്, ഔദ്യോഗിക പണമടച്ച രസീത്, മറ്റ് ഫോമുകൾ എന്നിവയൊന്നും ലഭിച്ചിട്ടില്ല. പണമയച്ചതിന്റെ ഔദ്യോഗിക രേഖകൾ കണ്ടെത്താനോ സ്ഥിരീകരിക്കാനോ സാധിച്ചിട്ടില്ലെന്നും ജനീഷ് പറഞ്ഞു.
കായിക ഉച്ചകോടിയിൽ വഞ്ചനയും സാമ്പത്തിക തട്ടിപ്പും നടന്നെന്ന പരാതി കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |