SignIn
Kerala Kaumudi Online
Sunday, 05 July 2026 2.16 AM IST

അദാനി-എം.എസ്.സി ഓഹരി ഇടപാട് : തമിഴ്നാട്ടിൽ പ്രശ്നമില്ല, വിഴിഞ്ഞത്ത് ഭീഷണി

port

തിരുവനന്തപുരം: കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള തമിഴ്നാട്ടിലെ എന്നൂർ തുറമുഖത്ത് അദാനി കമ്പനിയുടെ 49 ശതമാനം ഓഹരി മൂന്നുവർഷമായി എം.എസ്.സി കപ്പൽ കമ്പനിക്കാണ്. ഒരു ടെർമിനൽ 2044വരെ പ്രവർത്തിപ്പിക്കുന്നതും എം.എസ്.സിയാണ്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ മൂന്നാം ടെർമിനലും അവരുടേതാണ്. ഇവിടെയൊന്നുമില്ലാത്ത രാജ്യസുരക്ഷാ ഭീഷണിയാണ് വിഴിഞ്ഞത്ത് 13,000 കോടിയുടെ ഓഹരി വാങ്ങിയ എം.എസ്.സിക്കെതിരെ ഉയരുന്നത്.

വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനലിൽ ദുബായ് ആസ്ഥാനമായ ഡി.പി വേൾഡിന് 85 ശതമാനം ഓഹരിയുണ്ട്. ഇന്ത്യാ ഗേറ്റ്‌വേ ടെർമിനൽ ലിമിറ്റഡെന്ന കമ്പനിയുണ്ടാക്കിയാണ് 30വർഷത്തേക്ക് ഡി.പി വേൾഡ് ടെർമിനൽ പ്രവർത്തിപ്പിക്കുന്നത്. തുറമുഖം കേന്ദ്രത്തിന്റെ ഉടമസ്ഥതയിലാണെങ്കിലും കണ്ടെയ്നർ ടെർമിനൽ ഡി.പി വേൾഡിന്റെ കൈവശമാണ്. കൊച്ചിൻ പോർട്ട് ട്രസ്റ്റുമായുണ്ടാക്കിയ കരാർ പ്രകാരമാണ് പ്രവർത്തനം. ഇതെല്ലാം മറന്നാണ് വിഴിഞ്ഞത്തെ ഓഹരിയിടപാട് വിവാദത്തിലാക്കുന്നത്.

ചീഫ് സെക്രട്ടറിയും ധന- നിയമ സെക്രട്ടറിമാരും വിഴിഞ്ഞം തുറമുഖ കമ്പനി എം.ഡിയുമടങ്ങിയ ഉന്നതാധികാര സമിതിയാണ് ഓഹരികൈമാറ്റത്തിനുള്ള അദാനിയുടെ അപേക്ഷ പരിഗണിക്കുന്നത്. അതോടെ, വിവാദങ്ങൾക്ക് അറുതിയാവുമെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.

നിക്ഷേപത്തിന് വെല്ലുവിളി

1.നിലവിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് പുറമേ, ക്രൂയിസ് ടെർമിനലും അനുബന്ധ വികസനവും അദാനി പദ്ധതിയിട്ടിരുന്നു

2.വിവാദങ്ങൾ കാരണം അനുബന്ധമേഖലകളിലടക്കം കൂടുതൽ നിക്ഷേപകർ വിഴിഞ്ഞത്തേക്കെത്താൻ മടിക്കും. ഇത് വികസനത്തിന് വെല്ലുവിളിയാകും

കണക്കിലും തർക്കം

ആദ്യഘട്ട തുറമുഖ നിർമ്മാണത്തിന് 5,​500 കോടി സംസ്ഥാനസർക്കാർ മുടക്കിയെന്നാണ് പ്രചാരണം. എന്നാൽ യഥാർത്ഥ കണക്ക് 3040 കോടിയാണെന്ന് അറിയുന്നു. അതേസമയം, 2454കോടി മുടക്കേണ്ടിയിരുന്ന അദാനി 4400 കോടി നിർമ്മാണഘട്ടത്തിൽ മുടക്കി. ഇനിയുള്ള മൂന്ന്ഘട്ടങ്ങൾക്ക് 16,000 കോടിയും മുടക്കും.

₹27,120കോടി
തുറമുഖത്തിന്റെ ആകെമൂല്യം

₹440കോടി
ആദ്യവർഷത്തെ വരുമാനം

 എം.​എ​സ്.​സി​ക്ക് ​പ്ര​ത്യേക അ​വ​കാ​ശ​ങ്ങ​ളു​ണ്ടാ​വി​ല്ല​

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ദാ​നി​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖ​ ​ക​മ്പ​നി​യു​ടെ​ 49​%​ ​ഓ​ഹ​രി​ ​എം.​എ​സ്.​സി​ക്ക് ​കൈ​മാ​റി​യാ​ലും​ ​അ​വ​ർ​ക്ക് ​തു​റ​മു​ഖ​ത്ത് ​പ്ര​ത്യേ​ക​ ​അ​വ​കാ​ശ​ങ്ങ​ളു​ണ്ടാ​വി​ല്ലെ​ന്ന് ​അ​ദാ​നി​ ​പോ​ർ​ട്സ് ​സ്പെ​ഷ​ൽ​ ​ഇ​ക്ക​ണോ​മി​ക് ​സോ​ൺ​ ​സി.​ഇ.​ഒ​ ​അ​ശ്വ​നി​ ​ഗു​പ്ത​ ​പ​റ​ഞ്ഞു.​ ​ക്രൂ​യി​സ്,​ ​ബ​ങ്ക​റിം​ഗ്,​ ​ക​യ​റ്റു​മ​തി​-​ഇ​റ​ക്കു​മ​തി​ ​(​എ​ക്സിം​)​ ​പോ​ലു​ള്ള​ ​പു​തി​യ​ ​ബി​സി​ന​സു​ക​ൾ​ ​വി​ക​സി​പ്പി​ക്കാ​നാ​വും.​ ​സ​ർ​ക്കാ​രു​മാ​യു​ള്ള​ ​ക​രാ​ർ​ ​ലം​ഘി​ക്കാ​തെ​യാ​ണ് ​ഓ​ഹ​രി​യി​ട​പാ​ട്.​ ​എ​ല്ലാ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളും​ ​പാ​ലി​ച്ചും​ ​അ​നു​മ​തി​ക​ളും​ ​നേ​ടു​ക​യും​ ​ചെ​യ്ത​ശേ​ഷ​മേ​ ​അ​ന്തി​മ​ ​ക​രാ​റൊ​പ്പി​ടൂ.​ ​തു​ട​ർ​ന്നും​ ​അ​ദാ​നി​ ​തു​റ​മു​ഖ​ ​ക​മ്പ​നി​ക്കാ​യി​രി​ക്കും​ ​നി​യ​ന്ത്ര​ണം.​ ​സ്റ്റോ​ക്ക് ​എ​ക്സ്ചേ​ഞ്ച് ​ഫ​യ​ലിം​ഗി​ന് ​ശേ​ഷം​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നെ​ ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​നു​മ​തി​ക്ക് ​ശേ​ഷ​മേ​ ​ഓ​ഹ​രി​ ​കൈ​മാ​റ്റം​ ​ന​ട​ക്കൂ.​ ​എം.​എ​സ്.​സി​ക്കോ​ ​അ​വ​രു​ടെ​ ​അ​നു​ബ​ന്ധ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ​ ​മാ​ത്ര​മാ​യി​ ​പ്ര​ത്യേ​ക​ ​ബെ​ർ​ത്ത് ​അ​വ​കാ​ശം​ ​ന​ൽ​കി​ല്ല.​ ​മ​റ്റ് ​ക​പ്പ​ൽ​ ​ക​മ്പ​നി​ക​ളെ​ ​ത​ട​യു​ക​യി​ല്ലെ​ന്നും​ ​അ​ശ്വ​നി​ ​ഗു​പ്ത​ ​വ്യ​ക്ത​മാ​ക്കി. ബം​ഗ്ലാ​ദേ​ശി​ൽ​ ​നി​ന്നു​ള്ള​ ​കാ​ർ​ഗോ​ ​ആ​ക​ർ​ഷി​ക്കാ​നാ​വും.​ ​ആ​ഗോ​ള​ ​സ​മു​ദ്ര​-​ലോ​ജി​സ്റ്റി​ക്സ് ​ഹ​ബ്ബാ​യി​ ​കേ​ര​ളം​ ​മാ​റു​മെ​ന്നും​ ​അ​ശ്വ​നി​ ​ഗു​പ്ത​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA