SignIn
Kerala Kaumudi Online
Tuesday, 15 September 2026 9.11 AM IST

അഖിലിന്റെ 'മണലിൽ' 'സർപ്രൈസ്' മുഖം ശ്രദ്ധേയമായി ലൈവ് സാൻഡ് ആർട്ട്

akhil
സാൻഡ് ആർട്ട് ചെയ്യുന്ന അഖിൽ ശ്രീകുമാർ ഫോട്ടോ: മഹേഷ് മോഹൻ

ആലപ്പുഴ: ഒരുപിടി മണൽ, അൽപ്പം പശ.. ഇത്രയും മതി അഖിൽ ശ്രീകുമാറിന് (25) ആരെയും അതിശയിപ്പിക്കാൻ. ആൾക്കൂട്ടത്തിൽ നിന്ന് ഒരാളെ നോക്കിവച്ച് ബ്രഷ് പശയിൽ മുക്കി അവരറിയാതെ ക്യാൻവാസിൽ ആ മുഖം പകർത്തും. അതും തലതിരിച്ച്. നിറമില്ലാത്ത പശകൊണ്ട് വരയ്ക്കുന്നതിനാൽ ആരുടെ ചിത്രമെന്ന് കാണികൾക്ക് ധാരണയുണ്ടാകില്ല.

പത്ത് മിനിട്ടിനുള്ളിൽ ചിത്രം റെഡി. തലതിരിച്ച് വരച്ച ചിത്രം നേരെയാക്കി വെള്ളയോ, സ്വർണ നിറത്തിലോ ഉള്ള ഗിൽറ്റ് കലർത്തിയ മണൽ വിതറുന്നതോടെ ആരുടെ മുഖമാണ് വരച്ചതെന്ന് വ്യക്തമാകും. ലൈവ് സാൻഡ് ആർട്ടിൽ 'സർപ്രൈസ് ' തീർത്ത് ശ്രദ്ധേയനാവുകയാണ് ആലപ്പുഴ വടക്കനാര്യാട് മറ്റത്തിൽവെളിയിൽ ആർട്ടിസ്റ്റ് അഖിൽ. അതോടെ വിവാഹമുൾപ്പെടെയുള്ള ചടങ്ങുകളിൽ ലൈവ് ഷോ നടത്താൻ കേരളത്തിന് പുറത്തു നിന്നുൾപ്പെടെ വിളിയെത്തുന്നുണ്ട്. സാൻഡ് ആർട്ടിൽ എങ്ങനെ വ്യത്യസ്തത കൊണ്ടുവരാമെന്ന ചിന്തയാണ് ലൈവ് ഷോയിൽ എത്തിച്ചത്. ചില വിദേശ വീഡിയോകളും പ്രചോദനമായി.

പ്രത്യേക പശക്കൂട്ട്,​

നിലവാരമുള്ള മണൽ

വിവിധതരം പശകൾ കൂട്ടിക്കലർത്തി സ്വന്തമായി രൂപപ്പെടുത്തിയ കൂട്ടാണ് ചിത്രരചനയ്ക്കായി ഉപയോഗിക്കുന്നത്. ഗുണനിലവാരമുള്ള മണൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കും. സ്ഥാപനങ്ങളുടെ ഷട്ടറുകളിൽ മുഖചിത്രങ്ങൾ വരച്ച് ശ്രദ്ധേയനായ ആർട്ടിസ്റ്റ് കളർ ഡ്രീം ജോസിന്റെ കൊച്ചുമകനാണ് അഖിൽ. പെയിന്റിംഗ് തൊഴിലാളിയായ അച്ഛൻ ശ്രീകുമാർ. അമ്മ ജെയിൻ,​ സഹോദരി അഞ്ജനാ സുനിൽ എന്നിവരുടെ പ്രോത്സാഹനവുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ART
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA