
തിരുവനന്തപുരം : മട്ടനും മീനും പകരം ചിക്കനും മുട്ടയും സോയാചങ്ക്സും ഉൾപ്പെടുത്തി തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽവകുപ്പ് ശുപാർശ നൽകി. ഇതിലൂടെ വർഷം 5.7 കോടി ലാഭിക്കാമെന്നാണ് ജയിൽവകുപ്പ് മേധാവി എസ്.ശ്രീജിത്ത് ആഭ്യന്തരവകുപ്പിന് നൽകിയ ശുപാർശയിൽ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ആഭ്യന്തരവകുപ്പ് തീരുമാനമെടുത്തിട്ടില്ല.
മട്ടൺ സ്ഥിരമായി കഴിക്കുന്നത് ഹൃദ്രോഗം അടക്കമുള്ള ജീവിതശൈലീ രോഗങ്ങൾക്ക് കാരണമാകുമെന്നാണ് റിപ്പോർട്ടിലുള്ളത്. വർഷം മട്ടന് 5.72 കോടിയും മീനിന് 4.8 കോടിയുമാണ് ചെലവഴിക്കുന്നത്. കോഴി വാങ്ങാൻ 1.26 കോടിയും സോയാ ചങ്ക്സിനും മുട്ടയ്ക്കും കൂടി 3.4 കോടിയുമേ ചെലവാകൂ. തിങ്കളാഴ്ചയും ബുധനാഴ്ചയും ഉച്ച ഭക്ഷണത്തിന് മീനും ശനിയാഴ്ച മട്ടനുമാണ് നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |