
തിരുവനന്തപുരം: 2026ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആരാധകർക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി. ആരാധകർ ഇഷ്ട ടീമുകളുടെ ഫ്ലെക്സുകൾ, ബാനറുകൾ, കൊടികൾ, തോരണങ്ങൾ എന്നിവ പാതകൾക്ക് കുറുകെയും വൈദ്യുതി ലൈനുകൾക്ക് സമീപവും സ്ഥാപിക്കുന്നത് അപകടകരമാണെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്.
കൊടികളും ബാനറുകളും സ്ഥാപിക്കുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതി ലൈനുകളുമായി സമ്പർക്കമുണ്ടായാൽ ഗുരുതരമായ വൈദ്യുതാഘാതത്തിനും ജീവഹാനിക്കും വരെ കാരണമാകും. ശക്തമായ കാറ്റിലും മഴയിലും ഇത്തരം ബാനറുകളും കൊടിതോരണങ്ങളും വൈദ്യുതി ലൈനുകളിലേക്ക് പതിക്കുന്നതിലൂടെ വൈദ്യുതി തടസമുണ്ടാകാനും ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കാനും സാദ്ധ്യത ഏറെയാണെന്നും മുന്നറിയിപ്പുണ്ട്.
ജനങ്ങൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്നും ഏതെങ്കിലും തരത്തിലുള്ള വൈദ്യുതി അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ സമീപത്തുള്ള കെഎസ്ഇബി സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പരിലോ അറിയിക്കണമെന്നും കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |