തിരുവനന്തപുരം: 2040 ഓടെ സമ്പൂർണ പുനരുപയോഗ ഊർജ്ജ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പഠനരേഖ പ്രസിദ്ധീകരിച്ചു. കെ.എസ്.ഇ.ബി, ഡബ്ല്യൂ.ആർ.ഐ(വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട്) എന്നിവ സംയുക്തമായി നടത്തിയ ശില്പശാലയിലാണ് പഠന രേഖ പ്രസിദ്ധീകരിച്ചത്. സോളാർ ഉത്പാദനം, വൈദ്യുതി ശേഖരണം, ഇ.വിയുടെ വ്യാപനം, വിതരണ ശൃംഖലയിൽ വേണ്ട നവീകരണങ്ങൾ തുടങ്ങിയവയാണ് പഠനരേഖയിലുള്ളത്. ആസൂത്രണത്തോടെ പ്രയത്‌നിച്ചാൽ പുനരുപയോഗ ഊർജ്ജ സ്രോതസുകളെ ആശ്രയിക്കുക എന്ന ലക്ഷ്യം സാദ്ധ്യമാണെന്ന് കെ.എസ്.ഇ.ബി ജനറേഷൻ ആൻഡ് റീസ്‌വിഭാഗം ഡയറക്ടർ എം.പി രാജൻ പറഞ്ഞു. അനെർട്ട്, ഇ.എം.സി, പ്ലാനിംഗ് ബോർഡ്, കില, കെ.ടി.ഡി.സി, ഗതാഗത വകുപ്പ്, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, ഡബ്ല്യു.ആർ.ഐ ഇന്ത്യ എന്നിവയുടെ പ്രതിനിധികളും പുനരുപയോഗ ഊർജ്ജമേഖലയിലെ വിദഗ്ധരും ചർച്ചയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |