തിരുവനന്തപുരം:തദ്ദേശവകുപ്പിന് കീഴിലുള്ള സോഷ്യൽ ഓഡിറ്റ് സൊസൈറ്റിയിൽ റിസോഴ്സ് പേഴ്സൺമാരുടെ നിയമനത്തിൽ ക്രമക്കേടെന്ന് ആക്ഷേപം.
തൊഴിലുറപ്പ് പദ്ധതി,പ്രധാനമന്ത്രി ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയവയുടെ ഓഡിറ്റ്നടത്തുന്നതിന് നേതൃത്വം നൽകുന്ന വിഭാഗമാണ് ഓഡിറ്റ് സൊസൈറ്റി റിസോഴ്സ് പേഴ്സൺ. ബിരുദാനനന്തര ബിരുദമാണ് നിയമനയോഗ്യത.അക്കൗണ്ടൻ്റ് ജനറൽ ഓഫീസ് നിർദ്ദേശമനുസരിച്ചാണ് യോഗ്യത നിശ്ചയിച്ചത്. വിദ്യാഭ്യാസയോഗ്യത മാനദണ്ഡം ഒഴിവാക്കി പരിചയം മാത്രം യോഗ്യതയാക്കി നിയമനം നടത്താനാണ് നീക്കം. ഇതിൽ ക്രമക്കേടുണ്ടെന്നാണ് ആക്ഷേപം.ഡയറക്ടറുടെ ഇടപെടലാണ് യോഗ്യതാപരിഷ്ക്കരണത്തിന് പിന്നിലെന്നാണ് ഭരണകക്ഷി അനുകൂല ജീവനക്കാരുടെ സംഘടനയായ എസ്.ടി.യു. അടക്കമുള്ളവരുടെ പരാതി. യോഗ്യതയിൽ ഇളവ് നൽകി ഇഷ്ടക്കാരെ ഓഡിറ്റ് റിസോഴ്സ്പേഴ്സൺമാരായി നിയമിക്കാനാണെന്നും തദ്ദേശമന്ത്രി ഇടപെടണമെന്നും എസ്.ടി.യു.നേതാവ് സിദ്ധിഖ് താനൂർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |