
കോഴിക്കോട്: ഉള്ളൂർ സ്മാരക സമിതി നൽകുന്ന മഹാകവി ഉള്ളൂർ സ്മാരക സാഹിത്യപുരസ്‌കാരം കേരള കൗമുദി ചീഫ് സബ് എഡിറ്ററും എഴുത്തുകാരനുമായ രമേഷ് പുതിയമഠത്തിന്. ജീവചരിത്ര വിഭാഗത്തിൽ രമേഷ് പുതിയമഠം രചിച്ച് ബാലകേരളം പ്രസിദ്ധീകരിച്ച 'മഹാന്മാരുടെ കുഞ്ഞിക്കഥകൾ' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. 10,001 രൂപയും ശിൽപ്പവും പ്രശംസാപത്രവുമടങ്ങുന്ന പുരസ്‌കാരം ഉള്ളൂരിന്റെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് ജൂലൈ 30ന് കോഴിക്കോട്ട് നടക്കുന്ന സമ്മേളനത്തിൽ സമ്മാനിക്കുമെന്ന് സ്മാരകസമിതി മുഖ്യ രക്ഷാധികാരി ഉള്ളൂർ എം.പരമേശ്വരൻ അറിയിച്ചു. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം മനോജ് തെക്കേടത്ത് അർഹനായി. പുഷ്പൻ തിക്കോടി (നോവൽ), വത്സൻ നെല്ലിക്കോട് (ചെറുകഥ), കെ.ടി.ഗോപാലൻ (ബാലസാഹിത്യം), സരസ്വതി ബിജു (കവിത), അബൂബക്കർ സിദ്ദീഖ് (സ്‌പെഷൽ ജൂറി അവാർഡ്) എന്നിവർക്കാണ് മറ്റ് പുരസ്‌കാരങ്ങൾ. കണ്ണൂർ ജില്ലയിലെ കല്ലിക്കണ്ടി സ്വദേശിയായ രമേഷ് പുതിയമഠം പതിനെട്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: പ്രിയങ്ക. മക്കൾ: ഹൃഷികേശ്, ആയുഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |