
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ മകൻ വി.എ അരുൺകുമാറിനെ ഐ.എച്ച്.ആർ.ഡി ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. പൂഞ്ഞാർ എൻജിനിയറിംഗ് കോളേജിലെ പ്രിൻസിപ്പൽ ഡോ.എം.വി രാജേഷാണ് പുതിയ ഡയറക്ടർ. അരുൺകുമാർ അഡി.ഡയറക്ടറായി തുടരും. മൂന്നുവർഷം മുമ്പാണ് അരുൺകുമാറിന് ഡയറക്ടർ- ഇൻചാർജായി ചുമതല നൽകിയത്. ഈ നിയമനം ചോദ്യം ചെയ്ത് നിരവധി പരാതികൾ ഹൈക്കോടതിയിലെത്തിയിരുന്നു. സ്വമേധയാ കേസെടുത്ത ഹൈക്കോടതി അന്വേഷണം നടത്തണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. അരുണിന്റെ യോഗ്യത പരിശോധിക്കാനും രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് പദവിയിൽ എത്തിയതാണോയെന്നും അന്വേഷിക്കണമെന്നുമായിരുന്നു നിർദ്ദേശം. ഡയറക്ടർ പദവി സർവകലാസാലാ വി.സിക്ക് തുല്യമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അരുണിന് ഡയറക്ടറാവാനുള്ള യോഗ്യതയില്ലെന്ന് എ.ഐ.സി.ടി.ഇ ഹൈക്കോടതിയിൽ നേരത്തേ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഐ.എച്ച്.ആർ.ഡിയിലെ പൂർവവിദ്യാർത്ഥി കൂടിയായ ഡോ.എം.വി രാജേഷിനെ ഡയറക്ടറായി നിയമിച്ചത്.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |