SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.40 AM IST

മേൽശാന്തി: 5 പേർക്കും യോഗ്യത

sabarimala

തിരുവനന്തപുരം: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും നറുക്കെടുപ്പിന് യോഗ്യത നേടി. 18നാണ് നറുക്കെടുപ്പ്. ശബരിമല മേൽശാന്തി പട്ടികയിലുള്ള മൂന്നുപേരാണ് മാളികപ്പുറത്തേക്കുള്ള പട്ടികയിലും ഉണ്ടായിരുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, ഹൈക്കോടതി നിയോഗിച്ച നിരീക്ഷകൻ, ശബരിമല തന്ത്രിമാർ, പന്തളം കൊട്ടാരത്തിന്റെ പ്രതിനിധി എന്നിവരടങ്ങിയ സമിതിയാണ് മുഖാമുഖം നടത്തിയത്. അറുപത് ശതമാനമെന്ന യോഗ്യതാ മാർക്ക് അഞ്ചുപേരും നേടി. അതിനിടെ,​ ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്ക റിപ്പോർട്ട് ദേവസ്വം ബോർഡ് മുഖ്യമന്ത്രിക്കും, ദേവസ്വം മന്ത്രിക്കും കൈമാറി. കടമുറികളുടെ റീ ടെൻഡർ നടപടികൾ പൂർത്തിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA