SignIn
Kerala Kaumudi Online
Saturday, 31 October 2026 12.03 AM IST

സർക്കാരിന്റെ അനുമതിയില്ലാതെ ബാർ ലൈസൻസ് : രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

m-liju

തിരുവനന്തപുരം: സർക്കാരിന്റെ അനുമതിയില്ലാതെ മൂന്നു ബാറുകൾക്ക് ബാർ ലൈസൻസ് നൽകിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാരായ പി.കെ.സതീഷ്,​ ഷിബു പി.എൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വകുപ്പ് മന്ത്രി എം. ലിജു കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.

യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം കോട്ടയത്തെ ഒരു ബാറിനും എറണാകുളത്തെ രണ്ട് ബാറുകൾക്കും തരംമാറ്റി ബാർ ലൈസൻസ് അനുവദിച്ചിരുന്നു. പുതിയ മദ്യനയത്തിൽ തീരുമാനമാകുന്നത് വരെ പുതിയ ലൈസൻസുകൾ നൽകരുതെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചാണ് ഈ ബാറുകൾക്ക് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയത്. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട മന്ത്രി എം. ലിജു വീഴ്ച വരുത്തിയവർക്കെതിരെ ക‍ർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് എക്സൈസ് കമ്മിഷണർ നടത്തിയ പ്രാഥമിക തല അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.

English Summary

Two Excise Deputy Commissioners, P.K. Satheesh and Shibu P.L., were suspended for illegally granting bar licenses to three establishments. They violated a government directive against issuing new licenses until the new liquor policy is finalized. The decision followed a preliminary investigation ordered after Minister M. Liju expressed strong dissatisfaction with the lapse.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA BAR LICENSE CONTROVERSY, BAR LICENSE CONTROVERSY, TWO OFFICIAL SUSPENDED, KERALA EXCISE DEPT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA