SignIn
Kerala Kaumudi Online
Friday, 30 October 2026 2.03 AM IST

300 കോടിയുടെ തട്ടിപ്പ്: ബി.എൽ.എം ചെയർമാൻ ചെന്നെെയിൽ അറസ്റ്റിൽ

a

കോഴിക്കോട്: ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ബി.എൽ.എം) മറവിൽ 300 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന കേസിൽ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ വസതിയിൽ നിന്ന് ഇന്നലെ രാവിലെയാണ് കോഴിക്കോട് ക്രെെംബ്രാഞ്ച് ഡിവെെ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രേംകുമാറിനെ നുങ്കമ്പാക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമം പുരോഗമിക്കുകയാണ്.

സൊസൈറ്റി വഴി ശേഖരിച്ച നിക്ഷേപത്തുക നിയമവിരുദ്ധമായി സ്വന്തം പേരിലേക്കും ഭാര്യയുടെ പേരിലേക്കും വ്യാജ കമ്പനികളിലേക്കും വകമാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് ഭാര്യയുടെ പേരിൽ പ്രേംകുമാർ 17 കോടിയുടെ ആഡംബര ഹോട്ടൽ വാങ്ങി. 29 കോടിയുടെ റിസോർട്ടുകൾ മൂന്നാറിലും വാങ്ങി. തൃശൂരിലെ രാഗം തിയേറ്ററും പ്രേംകുമാർ ഡയറക്ടറായ കമ്പനി വാങ്ങി. കാഞ്ചീപുരത്തും വസ്തുക്കൾ വാങ്ങിയിട്ടുണ്ട്. 300 കോടിയുടെ തട്ടിപ്പാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതെങ്കിലും ആയിരം കോടിയിലധികം രൂപയുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് വിവരം. ജീവനക്കാ‌ർ ഉൾപ്പെടെ കൂടുതൽ പേർ അറസ്റ്റിലായേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA