SignIn
Kerala Kaumudi Online
Friday, 30 October 2026 2.51 AM IST

തൊണ്ടിമുതലായ എം.ഡി.എം.എ മോഷ്ടിച്ച എസ്.ഐ അറസ്റ്റിൽ

READ ENGLISH VERSION
thouf

കൊച്ചി: യുവ എസ്.ഐ. ഓപ്പറേഷൻ തൂഫാന്റെ സ്റ്റേഷൻ ചുമതലക്കാരൻ. പറഞ്ഞിട്ടെന്തുകാര്യം. തൊണ്ടി മുറിയിൽ നിന്ന് 87 ഗ്രാം എം.ഡി.എം.എ അടിച്ചു മാറ്റി സ്വന്തം സ്റ്റേഷനിൽ അറസ്റ്റിലായി. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്.ഐ തിരുവനന്തപുരം സ്വദേശി അനസ് എസ്. തൗഫീക്കാണ് (30) പിടിയിലായത്.

‌വിവിധ മയക്കുമരുന്ന് കേസുകളിൽ നശിപ്പിക്കാൻ കോടതി അനുമതി നൽകിയ രാസലഹരിയാണ് മോഷ്ടിച്ചത്. നശിപ്പിക്കാൻ കൊച്ചി സിറ്റി എ.ആർ ക്യാമ്പിന് കൈമാണം. ഇതിനായി കഴിഞ്ഞ 22ന് എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ അലമാര പരിശോധിച്ചൾ പൊതി കാണാനില്ല. സി.സി ടിവി ക്യാമറകളിൽ, കപ്പലിലെ കള്ളനെ കണ്ടെത്തി.

18ന് വൈകിട്ട് സ്റ്റേഷനിൽ മുഖ്യ എസ്.ഐയുടെ ചുമതലയുണ്ടായിരുന്ന അനസ് റൈറ്ററിൽ നിന്ന് താക്കോൽ വാങ്ങി എം.ഡി.എം.എ പൊതി കൈക്കലാക്കുകയായിരുന്നു. ആദ്യം ഒഴിഞ്ഞുമാറി. പിടിക്കപ്പെടുമെന്നായതോടെ സ്റ്റേഷനിൽ തിരിച്ചേൽപ്പിച്ച് തടിയൂരാൻ ശ്രമിച്ചെങ്കിലും എസ്.എച്ച്.ഒയുടെ റിപ്പോർട്ടിനെ തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ സസ്‌പെൻഡ് ചെയ്തു. പിന്നാലെയാണ് അറസ്റ്റ്.

മയക്കുമരുന്ന് കടത്തിന് എൻ.ഡി.പി.എസ് നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് കേസ്. തിരിച്ചേൽപ്പിച്ച എം.ഡി.എം.എയിൽ കുറവില്ലെന്നാണ് സൂചന. തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനിൽ എസ്.ഐയായിരുന്ന അനസ് എസ്. തൗഫീക്ക് രണ്ട് മാസം മുമ്പാണ് സെൻട്രൽ സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെ എസ്.ഐമാരിൽ സീനിയറാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MDMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA