
തിരുവനന്തപുരം: തീരദേശ നിയന്ത്രണ ചട്ടത്തിൽ നിന്ന് 109 ഗ്രാമപഞ്ചായത്തുകളെ കൂടി ഒഴിവാക്കാൻ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന് ശുപാർശ നൽകിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്രത്തിന്റെ മറുപടി കിട്ടിയിട്ടില്ല. 66 ഗ്രാമപഞ്ചായത്തുകളെ ഒഴിവാക്കാൻ നേരത്തേ കേന്ദ്രം അനുമതി നൽകിയിരുന്നു. 2011ലെ ജനസംഖ്യ സാന്ദ്രത കണക്കിലെടുത്ത് ഒരു ചതുരശ്ര കിലോമീറ്ററിൽ 2161 പേരോ അതിൽ കൂടുതലോ ഉളള പ്രദേശങ്ങളെ മൂന്ന് എ വിഭാഗത്തിലും, അതിൽ കുറഞ്ഞ ജനസംഖ്യയുളള പ്രദേശങ്ങളെ മൂന്ന് ബി വിഭാഗത്തിലും ഉൾപ്പെടുത്തിയെന്നും എ.കെ.എം. അഷ്‌റഫിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |