SignIn
Kerala Kaumudi Online
Friday, 30 October 2026 7.21 PM IST

രണ്ടാം വിവാഹം കഴിഞ്ഞ് പത്താം ദിവസം; വർക്കലയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

READ ENGLISH VERSION
jisha
ജിഷ

തിരുവനന്തപുരം: വർക്കലയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോട് പൈപ്പിൻമൂട് സ്വദേശി ജിഷയാണ് മരിച്ചത്. രണ്ടാം വിവാഹം കഴിഞ്ഞ് പത്താം ദിവസമാണ് മരണം സംഭവിച്ചിരിക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെ വീട്ടിലെ ജനലിൽ തൂങ്ങിയ നിലയിലാണ് ജിഷയെ കണ്ടെത്തിയത്. വീട്ടിൽ ഭർത്താവും മക്കളും ഉള്ളപ്പോഴാണ് മരണം. ജിഷയെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അയിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജിഷയുടെ ആദ്യ ഭർത്താവ് വിദേശത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. തുടർന്ന് ഈ മാസം 20ന് ആണ് ജിഷ മറ്റൊരാളെ വിവാഹം കഴിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VARKALA WOMAN DEATH, WOMAN FOUND DEAD IN KERALA, SECOND MARRIAGE, VARKALA NEWS, KERALA LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA