
തിരുവനന്തപുരം: 'മിഷൻ സമുദ്ര'യിലൂടെ 2031നകം ഒരുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. കപ്പൽ നിർമ്മാണം, മറൈൻ എൻജിനിയറിംഗ്, സമുദ്രോത്പന്ന സംസ്കരണവും കയറ്റുമതിയും എന്നിവയിൽ യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകും. അരൂരിനെ സീഫുഡ് ഹബ്ബായി വികസിപ്പിക്കും. മിഷൻ സമുദ്രയ്ക്ക് 400കോടിയുടെ മിഷൻ ഫണ്ട് വകയിരുത്തി. വിഴിഞ്ഞം തുറമുഖം, ചെറുകിട തുറമുഖങ്ങൾ, റോഡ്, തുറമുഖ ബന്ധിത നഗരങ്ങൾ എന്നിവയെ ഒരു സംയോജിത സമുദ്ര സമ്പദ് വ്യവസ്ഥയായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും എ.ഡി.തോമസിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |