
തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഫിനാൻസ് കമ്മിഷൻ നിയമനം അംഗീകരിക്കാതെ കേരള സർവകലാശാല സിൻഡിക്കേറ്റ് ഫിനാൻസ് കമ്മിറ്റി. കമ്മിഷൻ രൂപീകരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ യു.ഡി.എഫ് അംഗങ്ങൾ ഉൾപ്പെടെ ഫിനാൻസ് കമ്മിറ്റി യോഗത്തിൽ എതിർപ്പ് ഉയർത്തി. കമ്മിഷന്റെ ചെലവ് സർവകലാശാലകൾ വഹിക്കണമെന്ന നിർദ്ദേശത്തിൽ അതൃപ്‌തിയും രേഖപ്പെടുത്തി.
6 യു.ഡി.എഫ്, 4 എൽ.ഡി.എഫ്, 2 ബി.ജെ.പി അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. കമ്മിഷന്റെ ഉദ്ദേശശുദ്ധിയിൽ എൽ.ഡി.എഫ് അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. ധനകാര്യ കമ്മിഷനിലെ ചെയർമാനും അംഗങ്ങൾക്കും പ്രതിദിനം 5000 രൂപ വീതം സർവകലാശാലകൾ നൽകണമെന്നും സർവകലാശാലകൾക്ക് സർക്കാർ നൽകുന്ന ഗ്രാന്റിൽ നിന്നോ സ്വന്തം ഫണ്ടിൽ നിന്നോ ഓണറേറിയം നൽകണം എന്നതുമടക്കമാണ് സർക്കാർ നിർദ്ദേശം. സർവകലാശാലകളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സമഗ്രമായി പഠിക്കുന്നതിനും അവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കുന്നതിനുമായാണ് കമ്മിഷൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |