SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.28 AM IST

ഇസ്ലാമെന്നാൽ സ്ത്രീ വിരുദ്ധമെന്ന് പറയുന്നവരെ വാഴ്ത്തില്ല: ബിനോയ് വിശ്വം

dd
ബിനോയ് വിശ്വം

തിരുവനന്തപുരം: മുസ്ലീം ലീഗുമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളത് രാഷ്ട്രീയ വിയോജിപ്പ് മാത്രമാണെന്നും,ഇസ്ലാമെന്നാൽ സ്ത്രീ വിരുദ്ധമാണെന്ന് പറയുന്ന ഒരു പണ്ഡിതനെയും സി.പി.ഐ വാഴ്ത്തില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സി.അച്യുത മേനോൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സെമിനാറിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷം എല്ലാ മതത്തിലുള്ളവരെയും ചേർത്തു പിടിക്കുന്നവരാണ് .ഒരു ഘട്ടത്തിലും സി.പി.ഐ മതഭ്രാന്തുള്ളവരുമായി സന്ധി ചേർന്നിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാനം മത ബോധമല്ല. പക്ഷേ, മതത്തിന്റെ യാഥാർത്ഥ്യം പാർട്ടി മാനിക്കും.

മൂന്നു ദിവസത്തെ സെമിനാർ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി പത്രാധിപർ ടി.കെ. അരുൺ ഉദ്ഘാടനം ചെയ്തു.സാമ്പത്തിക വിദഗ്ധൻ ഡോ. കെ പി വിപിൻ ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ആസൂത്രണ ബോർഡ് മുൻ അംഗം ഡോ. കെ രവി രാമൻ സംസാരിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി എൻ ഷണ്മുഖം പിള്ള സ്വാഗതവും സെമിനാർ കമ്മിറ്റി കൺവീനർ ആർ.അജയൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BINOY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA