SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.54 AM IST

ഉരുൾപൊട്ടലിൽ പശുക്കളെ നഷ്ടപ്പെട്ടു;   കർഷകന് സഹായവുമായി മന്ത്രി

cow

ഈരാറ്റുപേട്ട: ഉരുൾപൊട്ടലിൽ കറവപ്പശുക്കളെ നഷ്ടപ്പെട്ട ക്ഷീരകർഷകന് 4 പശുക്കളേയും ഒരു ലക്ഷം രൂപയുടെ ധനസഹായവും മന്ത്രി ബിന്ദു കൃഷ്ണ കൈമാറി. തീക്കോയി തലനാട് പുത്തൻപുരയ്ക്കൽ എസ്.അനിൽകുമാറിനുളള സഹായഹസ്തവുമായാണ് മന്ത്രി ഇന്നലെ വൈകിട്ട് വീട്ടിലെത്തിയത്.

വിവിധ സംഘടനകളുടെ സഹായത്തോടെയാണ് എച്ച്.എഫ് ക്രോസ് ഇനത്തിൽപ്പെട്ട നാല് പശുക്കളെ നൽകിയത്. കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് രണ്ട് പശുക്കളേയും, കേരള വെറ്ററിനറി സർവകലാശാല ടീച്ചേഴ്‌സ് അസോസിയേഷനും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയനും (കെ.ജി.ഒ.യു) ഓരോ പശുവിനെ വീതവും നൽകി.

അനിൽകുമാറിന്റെ 17 പശുക്കളിൽ മൂന്ന് കിടാക്കളുൾപ്പെടെ 11 എണ്ണം മലവെള്ളപ്പാച്ചിലിൽ ചത്തിരുന്നു.

കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് ബി.ഗോപകുമാർ അദ്ധ്യക്ഷനായി. മിൽമ ചെയർമാൻ വത്സൻ പിള്ള, വെറ്ററിനറി സർവകലാശാല രജിസ്ട്രാർ ഡോ.സാബിൻ ജോർജ്, കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ.ആർ.രാജീവ്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ബിനു ഗോപിനാഥ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BINDHUKRISHNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA