പയ്യോളി:ടി.വി പൊട്ടിത്തെറിച്ച് വീടിനുള്ളിൽ തീപിടിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ചുവരുകളിൽ വിള്ളൽ വീണു. വീടിനകത്തുണ്ടായിരുന്ന സാധനങ്ങൾ ഉപയോഗശൂന്യമായി.
തുറയൂരിൽ പയ്യോളി അങ്ങാടി എരുവോട്ട് വയലിൽ മീനാക്ഷിയുടെ വീട്ടിലെ പഴയ മോഡൽ ടി.വിയാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം. വീട്ടിൽ ഒറ്റയ്ക്കാണ് മീനാക്ഷി താമസിക്കുന്നത്. സ്വിച്ച് ഓൺ ചെയ്തതോടെ ടി.വിയിൽ നിന്നും പുക ഉയർന്നു. ഉടൻ സ്വിച്ച് ഓഫ് ചെയ്ത് പിൻ ഊരി മാറ്റി. അയൽക്കാരെ വിളിച്ചു കൂട്ടുമ്പോഴേക്കും രണ്ടു തവണ വൻ സ്ഫോടനമുണ്ടായ ശേഷം തീ പടർന്നു. വീട്ടിൽ പുകയും തീയും നിറഞ്ഞു. രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാർ തീ അണച്ചിരുന്നു. അപകടകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |