
തിരുവനന്തപുരം: പി.എം.ശ്രീയിൽ നിന്നും കേരളത്തിന് പുറത്തു കടക്കാനാവില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നെഹ്രുവിയൻ സോഷ്യലിസ്റ്റാണെന്ന് അവകാശപ്പെടുന്ന സതീശന് ആർ.എസ്.എസിന്റെ വിദ്യാഭ്യാസ പരിപാടിയിൽ നിന്നും പുറത്തു കടക്കാൻ രാഷ്ട്രീയ ഇച്ഛശക്തിയുണ്ടോ എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
രാഷ്ട്രപതിയോ ഗവർണറോ അല്ലാതെ ആര് ഒപ്പിട്ടാലും ഒരു കാര്യവുമില്ല. സതീശനും കൂട്ടരും കൊട്ടിഘോഷിക്കുന്ന കരാർ വെറും കടലാസാണ്. കോൺഗ്രസ് എം.പിമാരായ ജെബി മേത്തറിനും അബ്ദുൾ വഹാബിനും രാജ്യസഭയിൽ ലഭിച്ച മറുപടി കൂടി വായിക്കണമെന്നും ബിനോയ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |