
തിരുവനന്തപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ ബി.ജെ.പി എന്ന തരത്തിൽ ചിലർ പ്രചരിപ്പിക്കുന്ന വാർത്തകൾ സത്യവിരുദ്ധവും വസ്തുതാവിരുദ്ധവുമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. സംസ്ഥാന അദ്ധ്യക്ഷൻ എന്ന നിലയിൽ കേരളത്തിലേക്കെത്തിയ തനിക്ക് എല്ലാ വിധ പിന്തുണയും സഹായങ്ങളും നൽകിയയാളാണ് ജനറൽ സെക്രട്ടറി. എൻ.എസ്.എസിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഒരു കാലത്തും ബി.ജെ.പി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല. എൻ.എസ്.എസിനെയും ജനറൽ സെക്രട്ടറിയെയും ബഹുമാനിക്കുന്നു.
ഇക്കാര്യങ്ങളെ രാജ്യം ഭരിക്കുന്ന രാഷ്ട്രീയപാർട്ടി എന്ന നിലയിൽ, ബി.ജെ.പി ഏറെ ഉത്തരവാദിത്തത്തോടെയേ സമീപിക്കൂ. ശബരിമല ക്ഷേത്രത്തിലെ താന്ത്രിക ചുമതല ആർക്ക് നൽകണമെന്ന കാര്യത്തിൽ അഭിപ്രായം പറയാൻ പരിമിതികളുണ്ട്. ആരെങ്കിലും പ്രതികരിച്ചിട്ടുണ്ടെങ്കിൽ അതവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും രാജീവ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |